Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിവർപൂളിന് ഭാഗ്യം തെളിഞ്ഞില്ല; വിജയം യുണൈറ്റഡിനൊപ്പം

text_fields
bookmark_border
ലിവർപൂളിന് ഭാഗ്യം തെളിഞ്ഞില്ല; വിജയം യുണൈറ്റഡിനൊപ്പം
cancel
camera_alt???????????????? ?????? ??????? ????????? ???? ????

ലണ്ടന്‍: ലിവര്‍പൂളിന്‍െറ തട്ടകമായ ആന്‍ഫീല്‍ഡില്‍ വമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ അന്തിമ ജയം 1-0ത്തിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം. 20ഓളം ഗോള്‍ശ്രമങ്ങള്‍ ലിവര്‍പൂളിന്‍െറ ഭാഗത്തുനിന്നുണ്ടായെങ്കിലും ഒന്നുപോലും ഗോളായില്ല. ലിവര്‍പൂള്‍  ഗോള്‍പോസ്റ്റിലേക്ക് ഒരൊറ്റ തവണ മാത്രമാണ് പന്ത് പാഞ്ഞത്. അത് ഗോളിയെ കീഴടക്കുകയും ചെയ്തു. ക്യാപ്റ്റന്‍ വെയ്ന്‍ റൂണി 78ാം മിനിറ്റില്‍ നേടിയ ബുള്ളറ്റ് കണക്കെയുള്ള ഷോട്ടിലാണ് ലിവര്‍പൂളിന് തലതാഴ്ത്തേണ്ടിവന്നത്. മറൗനെ ഫെലൈ്ളനിയുടെ ഹെഡര്‍ ബാറില്‍ തട്ടി തെറിച്ചത് കാത്തുനിന്ന റൂണിയുടെ കാലില്‍. കണ്ണടച്ചു തുറക്കുംമുമ്പേ ഇംഗ്ളീഷ് താരത്തിന്‍െറ ഷോട്ട് വലയിലത്തെി. ഇതോടെ ഒരു ക്ളബിനുവേണ്ടി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോഡ് റൂണി തിയറി ഹെന്‍റിയില്‍നിന്ന് തട്ടിയെടുത്തു. പ്രീമിയര്‍ ലീഗില്‍ 176ാമത്തെ ഗോളായിരുന്നു റൂണിയുടേത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story