സീനിയര്‍ ഫുട്ബാള്‍: തൃശൂരും പാലക്കാടും ക്വാര്‍ട്ടറില്‍
text_fieldsമലപ്പുറം: സംസ്ഥാന സീനിയര്‍ അന്തര്‍ജില്ലാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂരും പാലക്കാടും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന മത്സരങ്ങളില്‍ തൃശൂര്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വയനാടിനെയും പാലക്കാട് 2-0ന് എറണാകുളത്തെയും പരാജയപ്പെടുത്തി. വ്യാഴാഴ്ച ക്വാര്‍ട്ടറില്‍ കോഴിക്കോടാണ് തൃശൂരിന്‍െറ എതിരാളികള്‍. പാലക്കാടിന്‍െറ കളി ആരുമായാണെന്ന് തീരുമാനമായിട്ടില്ല. തൃശൂര്‍-വയനാട് മത്സരത്തിന്‍െറ 30ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഉബൈദിലൂടെ ലീഡ് നേടിയ അവര്‍ 40ാം മിനിറ്റില്‍ വിനു ജോസഫിലൂടെ സ്കോര്‍ ഉയര്‍ത്തി. 76ാം മിനിറ്റില്‍ മുഹമ്മദ് റഫീഖും ഗോള്‍ കുറിച്ചു. 75ാം മിനിറ്റില്‍ പാലക്കാടിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലത്തെിച്ച് സഫ്വാന് എറണാകുളത്തിനെതിരായ ആദ്യ ഗോളിന് ഉടമയായി. ഇന്‍ജുറി ടൈമിന്‍െറ മൂന്നാം മിനിറ്റില്‍ കെ. അനീര്‍ രണ്ടാം ഗോളും നേടി. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ബുധനാഴ്ച കാസര്‍കോടിനെ ആലപ്പുഴയും കൊല്ലത്തെ കണ്ണൂരും നേരിടും.
