Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുന്‍തൂക്കം ഓസീസിന് –ചാപ്പല്‍

text_fields
bookmark_border
മുന്‍തൂക്കം ഓസീസിന് –ചാപ്പല്‍
cancel

മെല്‍ബണ്‍: ആസ്ട്രേലിയ-ഇന്ത്യ ഏകദിന, ട്വന്‍റി20 പരമ്പരകളില്‍ മുന്‍തൂക്കം ലോകചാമ്പ്യന്മാരായ ഓസീസിനാണെന്ന് മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ഏകദിന പരമ്പരയില്‍ സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍െറ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയാകുകയെന്നും ചാപ്പല്‍ പറഞ്ഞു. ദ ഡെയ്ലി ടെലിഗ്രാഫില്‍ എഴുതിയ കോളത്തിലാണ് ചാപ്പല്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ ബൗണ്‍സുള്ള പിച്ചുകളില്‍ ഓസീസ് ബാറ്റ്സ്മാന്മാരില്‍നിന്ന് പരീക്ഷണം നേരിടും. ശക്തമായ ടീമാണ് ഇന്ത്യയെങ്കിലും സ്വന്തം നാട്ടില്‍ ഓസീസിനെ തോല്‍പിക്കുക ദുഷ്കരമാകും. മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഇല്ലാത്തതും ഇന്ത്യക്ക് തിരിച്ചടിയാകും. തുടര്‍ച്ചയായ ടെസ്റ്റ് മത്സരങ്ങള്‍ക്കുശേഷം ആരാധകര്‍ കാത്തിരിക്കുന്ന പരമ്പരയാണിത്. എം.എസ്. ധോണിക്കും സ്റ്റീവന്‍ സ്മിത്തിനും പരമ്പര പരീക്ഷണമായിരിക്കും. മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി ഇരു ടീമുകള്‍ക്കുമുള്ള സന്നാഹ പരമ്പരയായിരിക്കുമിതെന്നും ചാപ്പല്‍ എഴുതി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story