എഫ്.എ കപ്പ്: ലിവര്‍പൂളിന് ആശ്വാസം
text_fieldsലണ്ടന്‍: വലിയ നാണക്കേടാവുമായിരുന്ന തോല്‍വി ഒഴിവായെന്നു പറയാം. എങ്കിലും എഫ്.എ കപ്പ് ഫുട്ബാള്‍ നാലാം റൗണ്ടില്‍ നാലാം ഡിവിഷന് ടീമായ എക്സ്റ്റര്‍ സിറ്റിയോട് വഴങ്ങിയ സമനിലക്ക് (2-2) ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ളോപ്പ് ആരാധകരോട് മറുപടി പറയേണ്ടിവരും. ഒന്നാം നമ്പര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്കി രണ്ടാം നിരയുമായിറങ്ങിയ ലിവര്‍പൂള്‍ രണ്ടുതവണ പിന്നിലായ ശേഷമാണ് സമനില പൊരുതിനേടിയത്. ‘റീപ്ളേ’ മത്സരത്തില്‍ വീണ്ടും എക്സ്റ്ററുമായി ഏറ്റുമുട്ടും. കളിയുടെ ഒമ്പതാം മിനിറ്റില്‍ ടോം നികളസിന്െറ ഗോളിലൂടെ എക്സ്റ്ററാണ് ലീഡ് നേടിയത്. പക്ഷേ, 12ാം മിനിറ്റില്‍ ജെറോം സിന്ക്ളെയറിലൂടെ ലിവര്‍പൂള്‍ ഒപ്പമത്തെി. ഒന്നാം പകുതി പിരിയും മുമ്പേ ലീ ഹോസിലൂടെ എക്സ്റ്റര്‍ ലീഡ് നേടി. 73ാം മിനിറ്റില്‍ ബ്രാഡ് സ്മിത്തിന്‍െറ ഷോട്ട് വലകുലുക്കിയതോടെ ഇംഗ്ളീഷുകാര്‍ക്ക് ആശ്വാസ സമനില പിറന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
