ഐ ലീഗിന് ഇന്ന് കിക്കോഫ്
text_fieldsബംഗളൂരു: താരത്തിളക്കവും പണക്കിലുക്കവുമായി ആരാധക മനംകവര്‍ന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ കൊടിയിറക്കത്തിനു പിന്നാലെ ഐ ലീഗ് ഫുട്ബാളിന് ശനിയാഴ്ച കിക്കോഫ്. നിലനില്‍പ്പും ഭാവിയും ചോദ്യചിഹ്നമായി ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ ഒൗദ്യോഗിക ലീഗ് ഫുട്ബാളിന്‍െറ ഒമ്പതാം സീസണ്‍ പോരാട്ടങ്ങള്‍ക്ക് കൊല്‍ക്കത്തയിലും ഗോവയിലുമായി പന്തുരുണ്ട് തുടങ്ങുന്നത്. ഉദ്ഘാടനദിനത്തില്‍ മോഹന്‍ ബഗാന്‍-ഐസോള്‍ എഫ്.സിയെയും സാല്‍ഗോക്കര്‍ എഫ്.സി-ബംഗളൂരു എഫ്.സിയെയും നേരിടും.
നോക്കൗട്ട് ചാമ്പ്യന്‍ഷിപ്പിന്‍െറ ‘ഫൈനല്‍’ പോലെ സമാപിച്ച കഴിഞ്ഞ സീസണിന്‍െറ ഓര്‍മകളിലാണ് ഒമ്പതാം എഡിഷന് പന്തുരുളുന്നതെങ്കിലും ആശങ്കകളുടെ കാര്‍മേഘം ഐ ലീഗിന്‍െറ ഭാവിയില്‍ ഇരുള്‍പരത്തുന്നു. രണ്ടാം ഡിവിഷന്‍ ജേതാക്കളായ മിസോറം ടീം ഐസോള്‍ എഫ്.സിയും നേരിട്ട് പ്രവേശം നേടിയ പുണെയില്‍നിന്നുള്ള ഡി.എസ്.കെ ശിവാജിന്‍സുമാണ് ഇക്കുറി ലീഗിലെ പുതുമുഖങ്ങള്‍. നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍, റണ്ണറപ്പ് ബംഗളൂരു എഫ്.സി, ഈസ്റ്റ് ബംഗാള്‍, മുംബൈ എഫ്.സി, സാല്‍ഗോക്കര്‍, ഷില്ളോങ് ലജോങ്, ഗോവ സ്പോര്‍ട്ടിങ് എന്നിവരാണ് മറ്റു ടീമുകള്‍. പേരിലെ റോയല്‍പോലെ രാജകീയമായിതന്നെയായിരുന്നു ഷില്ളോങ്ങില്‍നിന്നുള്ള റോയല്‍ വാഹിങ്ദോയുടെ വരവ്.
ഇന്ത്യന്‍ ഫുട്ബാളിന് പ്രഫഷനലിസത്തിന്‍െറ പുതുമാതൃക നല്‍കിയായിരുന്നു തുടക്കം. യൂത്ത് അക്കാദമി, മികച്ച സ്റ്റേഡിയം, മിനിമം ആരാധകര്‍, കന്നി സീസണില്‍ മൂന്നാം സ്ഥാനക്കാര്‍. എതിരാളികള്‍ അസൂയയോടെ നോക്കിക്കണ്ട ടീം പക്ഷേ, ഇക്കുറി റോയല്‍ വാഹിങ്ദോ ഐ. ലീഗില്‍ പന്തുതട്ടുന്നില്ല. കഴിഞ്ഞ സീസണിലെ കളിയോടെ ഐ ലീഗിനോട് വിടചൊല്ലിയ മൂന്നാമത്തെ ടീമാണ് വാഹിങ്ദോ. തരംതാഴ്ത്തപ്പെട്ട ഡെംപോയും അവസാന സ്ഥാനക്കാരായ ഭാരത് എഫ്.സിയും വാഹിങ്ദോക്ക് മുമ്പേ ടോപ് ഡിവിഷന്‍ ലീഗിനോട് വിടചൊല്ലി മടങ്ങിയിരുന്നു. വര്‍ധിച്ച സാമ്പത്തിക ബാധ്യതയും എ.എഫ്.സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയുമാണ് പുണെ, ഭാരത് ടീമുകള്‍ക്ക് പുറത്തേക്കുള്ള വഴിതുറന്നത്. 2014-15 സീസണില്‍ 11 ടീമുകള്‍ മത്സരിച്ച സ്ഥാനത്ത് ഇക്കുറി, ഒമ്പതു ടീമുകളെ പന്തുതട്ടാനുള്ളൂ.
സാല്‍ഗോക്കര്‍ (ഗോവ),
കഴിഞ്ഞ സീസണ്‍: ഏഴാം സ്ഥാനം. കോച്ച്: മാലികി തോംസണ്‍.
പ്രധാന താരങ്ങള്‍: കരണ്‍ ജിത് സിങ് (ഗോളി), ജാക്കിചാന്ദ് സിങ്, മനന്ദീപ് സിങ്. വിദേശ താരങ്ങള്‍: നികോള കൊളാസോ, ഡാരില്‍ ഡഫി, മാര്‍ടിന്‍ സ്കോട്ട്, കാല്‍വിന്‍ ബാര്‍ഗ.
ബംഗളൂരു എഫ്.സി
നിലവിലെ റണ്ണറപ്പ്, കോച്ച്: ആഷ്ലി വെസ്റ്റ്വുഡ്.
പ്രധാന താരങ്ങള്‍: സുനില്‍ ഛേത്രി, റോബിന്‍ സിങ് (പരിക്ക്), തോയ് സിങ്, റിനോ ആന്‍േറാ, യൂജിന്‍സണ്‍ ലിങ്ദോ, ലാല്‍ ചുവാന്‍ മാവിയ, ലാല്‍തുവാമിയ റാല്‍തെ, സി.കെ. വിനീത്. വിദേശ താരങ്ങള്‍: ജോണ്‍ ജോണ്‍സണ്‍, ജോഷ് വാകര്‍.
മോഹന്‍ ബഗാന്‍
നിലവിലെ ചാമ്പ്യന്മാര്‍, കോച്ച്: സഞ്ജയ് സെന്‍.
പ്രധാന താരങ്ങള്‍: ധനചന്ദ്ര സിങ്, പ്രിതം കോട്ടാല്‍, ഷില്‍ട്ടന്‍ പോള്‍, ദേബ്ജിത് മജുംദാര്‍, ജെജെ ലാല്‍പെഖ്ലുവ, പ്രണോയ് ഹാല്‍ഡര്‍, രാജു ഗെയ്ക്വാദ്. വിദേശ താരങ്ങള്‍: സോണി നോര്‍ദെ, കറ്റ്സുമി യുസ, ലൂസിയാനോ സബ്രോസ.
ഈസ്റ്റ് ബംഗാള്‍
കഴിഞ്ഞ സീസണ്‍: നാലാം സ്ഥാനം, കോച്ച്: ബിശ്വജിത് ഭട്ടാചാര്യ.
പ്രധാന താരങ്ങള്‍: ലൂയിസ് ബാരറ്റോ, ടി.പി. രഹ്നേഷ്, രാഹുല്‍ ഭെകോ, അര്‍ണബ് മണ്ഡല്‍, മുഹമ്മദ് റഫീഖ്, കാവിന്‍ ലോബോ, മെഹ്താബ് ഹുസൈന്‍, ഗുര്‍വീന്ദര്‍ സിങ്, ജാക്വിം അബ്രാഞ്ചസ്, ലാല്‍റിന്‍ഡിക റാല്‍തെ, സഞ്ജു പ്രധാന്‍, നാരായണ്‍ ദാസ്. വിദേശ താരങ്ങള്‍: ബെറ്റോ റസാഖ്, റാന്‍റി മാര്‍ട്ടിന്‍സ്.
ഷില്ളോങ് ലജോങ്
കഴിഞ്ഞ സീസണ്‍ ഒമ്പതാം സ്ഥാനം, കോച്ച്: താങ്ബോയ് സിങ്തോ.
പ്രധാന താരങ്ങള്‍: ബൊയ്താങ് ഹാവോ കിപ്, റോബിന്‍ ഗുരുങ്, ലാല്‍റാം മുവാന, കെലംബ സിങ്. വിദേശ താരങ്ങള്‍: ഉലിയാം ബൊംഫിന്‍ സൂസ, ഫാബിയോ പെന.
മുംബൈ എഫ്.സി
കഴിഞ്ഞ സീസണ്‍: ആറാമത്. കോച്ച്: ഖാലിദ് ജമീല്‍.
പ്രധാന താരങ്ങള്‍: കെ. ആസിഫ്, ക്ളീറ്റസ് പോള്‍, അശുതോഷ് മെഹ്ത, അരാറ്റ ഇസുമി, സ്റ്റീവന്‍ ഡയസ്, ജയേഷ് റാണെ, കരണ്‍ സ്വാനി.
വിദേശ താരങ്ങള്‍: തായ്സുകെ മറ്റ്സുഗോ, സണ്‍മിന്‍ കോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
