സംസ്ഥാന സീനിയര്‍ ഫുട്ബാള്‍: ഞായറാഴ്ച മലപ്പുറത്ത് കിക്കോഫ്
text_fields
മലപ്പുറം: സംസ്ഥാന സീനിയര്‍ അന്തര്‍ ജില്ലാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച കോട്ടപ്പടി സ്റ്റേഡിയത്തില്‍ തുടക്കമാവും. 14 ജില്ലാ ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടന മത്സരത്തില്‍ തിരുവനന്തപുരവും ഇടുക്കിയും ഏറ്റുമുട്ടും. വൈകീട്ട് 6.45നാണ് കളി. ജനുവരി 18നാണ് ഫൈനല്‍.
11 മുതല്‍ 13 വരെയും 15, 16 തീയതികളിലും രണ്ട് വീതം കളികളുണ്ടാവും. വൈകീട്ട് 4.30നാണ് ആദ്യ മത്സരം. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മലപ്പുറവും റണ്ണേഴ്സ് അപ്പ് കോട്ടയവും നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. സന്തോഷ് ട്രോഫി കേരള ടീമിന്‍െറ ക്യാമ്പ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സീനിയര്‍ ചാമ്പ്യന്‍ഷിപ് അടിസ്ഥാനമാക്കിയാണ്. കോട്ടപ്പടി സ്റ്റേഡിയത്തിലെ താല്‍ക്കാലിക ഫ്ളഡ്ലിറ്റിന് കീഴില്‍ നടക്കുന്ന മത്സരം നാളെ വൈകീട്ട് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എഫ്.എ ട്രഷറര്‍ പി. അഷ്റഫ്, എക്സിക്യൂട്ടിവ് അംഗം എം. മുഹമ്മദ് സലീം, ഡി.എഫ്.എ പ്രസിഡന്‍റ് കെ. അബ്ദുല്‍ കരീം, സെക്രട്ടറി കെ. സുരേന്ദ്രന്‍, കള്ളിയത്ത് ടി.എം.ടി ഡയറക്ടര്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.
ബ്രിസ്ബേന്‍ ഓപണ്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
