സന്തോഷ് ട്രോഫിയിൽ ആദ്യ ജയം മഹാരാഷ്ട്രക്ക്
text_fieldsനാഗ്പുര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ മഹാരാഷ്ട്രക്ക് ജയത്തോടെ തുടക്കം. ഗ്രൂപ് ‘എ’യിലെ മത്സരത്തില്‍ മഹാരാഷ്ട്ര 3-1ന് ജമ്മു-കശ്മീരിനെ തോല്പിച്ചാണ് കുതിപ്പിന് തുടക്കമിട്ടത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റെയില്‍വേയെ മിസോറം 1-1ന് സമനിലയില്‍ തളച്ചു. ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്കുശേഷമായിരുന്നു മഹാരാഷ്ട്ര വലകുലുക്കിയത്. 61ാം മിനിറ്റില്‍ പകരക്കാരന് ശ്രീകാന്ത് വീരമുള്ളുവിലൂടെയായിരുന്നു ആദ്യ ഗോള്‍.
പക്ഷേ, പെനാല്‍റ്റിയിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ ജമ്മു ഒപ്പമത്തെി. 70ാം മിനിറ്റില്‍ വീരമുള്ളു വീണ്ടും രക്ഷകനായി അവതരിച്ചു. ലീഡ് നേടിയ മഹാരാഷ്ട്രക്ക് അവസാന മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ പിറന്നത്. രണ്ടാം അങ്കത്തില്‍ റെയില്‍വേക്കുവേണ്ടി ജഗ്തര്‍ സിങ്ങും (58) മിസോറമിനുവേണ്ടി മല്സ്വാംഫെലയും (90) ഗോളടിച്ചു. ചൊവ്വാഴ്ച തമിഴ്നാട് അസമിനെയും, പശ്ചിമ ബംഗാള്‍ ഗോവയെയും നേരിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
