കുഞ്ഞു ആരാധകന് മെസ്സിയുടെ സമ്മാനം- വിഡിയോ
text_fieldsകാബൂള്‍: ഒടുവില്‍ മുര്‍തസ അഹ്മദിയെന്ന അഫ്ഗാന്‍ ബാലനെ തേടി ആ അമൂല്യ സമ്മാനമത്തെി; സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ കൈയൊപ്പ് ചാര്‍ത്തിയ അര്‍ജന്‍റീനയുടെ പത്താം നമ്പര്‍ ജഴ്സി. അര്‍ജന്‍റീനയുടെ ജഴ്സിക്ക് സമാനമായ, ആകാശനീലയും വെള്ളയും വരകളുള്ള പ്ളാസ്റ്റിക് കവറിന് മുകളില്‍ മെസ്സിയുടെ പേരും പത്താം നമ്പറും പതിച്ച് പന്തുകളിക്കുന്ന പയ്യന്‍െറ പടം സാമൂഹികമാധ്യമങ്ങളില്‍ വന്‍ഹിറ്റായിരുന്നു. ഈ ദൃശ്യം ഇറാഖില്‍നിന്നുള്ളതാണെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീട് കാര്യം ശ്രദ്ധയില്‍പെട്ട മെസ്സി, മുര്‍തസയെ സഹായിക്കുമെന്നറിയിച്ചിരുന്നു. ഗസ്നി പ്രവിശ്യയിലെ ജഗോരി ജില്ലയിലാണ് ഈ കുഞ്ഞു ആരാധകന്‍െറ വീട്.

യുദ്ധം കീറിപ്പറിച്ച അഫ്ഗാനിസ്താനില്‍ ‘പ്ളാസ്റ്റിക് ജഴ്സി’ ധരിച്ച് ഫുട്ബാള്‍ കളിക്കുന്ന അഞ്ചു വയസ്സുകാരന്‍െറ ചിത്രം ലോകമെമ്പാടുമുള്ള കളിപ്രേമികളുടെ മനസ്സിലും നൊമ്പരം ചാര്‍ത്തിയിരുന്നു. കുട്ടികളുടെ ക്ഷേമത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയായ യൂനിസെഫാണ് മെസ്സി ഒപ്പിട്ട രണ്ട് ജോടി ജഴ്സി മുര്‍തസക്ക് കൈമാറിയത്. മെസ്സി യുനിസെഫിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍കൂടിയാണ്. അനശ്വര സമ്മാനം കിട്ടിയ മുര്‍തസക്ക് ലോകം കീഴടക്കിയ പ്രതീതിയായിരുന്നു. ‘ഞാന്‍ മെസ്സിയെ സ്നേഹിക്കുന്നു. മെസ്സി എന്നെ സ്നേഹിക്കുന്നതായി ഈ കുപ്പായം കാണിച്ചുതരുന്നു’ കുടുംബത്തിനൊപ്പം സമ്മാനം വാങ്ങാന്‍ കാബൂളിലത്തെിയ മുര്‍തസ പറഞ്ഞു. ജെഴ്സിക്കൊപ്പം ബൂട്ടുകളും മറ്റും എത്തിച്ചിരുന്നു. ടി.വിയില്‍ മെസ്സിയുടെ കളി കണ്ട് കടുത്ത ആരാധകനായ മുര്‍തസ തന്‍െറ ആരാധ്യപുരുഷന്‍െറ ജഴ്സി വാങ്ങിക്കൊടുക്കാന്‍ പിതാവായ ആരിഫ് അഹ്മദിയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദൂര ഗ്രാമത്തില്‍നിന്ന് നഗരത്തിലത്തെുന്നത് ബുദ്ധിമുട്ടായതിനാല്‍ വാങ്ങാനായില്ളെന്ന് കര്‍ഷകനായ ആരിഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
