എ.എഫ്.സി കപ്പ്: ബഗാന് ജയം; ബംഗളൂരുവിന് തോല്‍വി
text_fieldsഗുവാഹതി: എ.എഫ്.സി കപ്പിലെ ആദ്യ ഗ്രൂപ് മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന് ജയം. ഗുവാഹതിയില്‍ മാലദ്വീപ് ക്ളബ് മാസിയയെ 5-2നാണ് ബഗാന്‍ തകര്‍ത്തത്. ജെജെ ലാല്‍ പെഖ്ലുവ (33, 69), കോര്‍ണല്‍ ഗ്ളെന്‍ (35, 71) എന്നിവരുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബഗാന്‍െറ ജയം. സോണി നോര്‍ദെയുടെ വകയായിരുന്നു ആദ്യ ഗോള്‍ (19). മറ്റൊരു മത്സരത്തില്‍ ബംഗളൂരു എഫ്.സിയെ ലവോ ടൊയോട്ട 2-1ന് തോല്‍പിച്ചു. ലാവോസില്‍ നടന്ന മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയില്ലാതെയിറങ്ങിയ ബംഗളൂരു മൂന്നാം മിനിറ്റില്‍തന്നെ ഗോള്‍ വഴങ്ങി. കസൂ ഹൊന്‍മയും പത്താന സിവിലെയും (35) ലാവോക്കുവേണ്ടി വലകുലുക്കിയപ്പോള്‍ 90ാം മിനിറ്റില്‍ മലയാളിതാരം സി.കെ. വിനീതാണ് ബംഗളൂരുവിന്‍െറ ആശ്വാസഗോള്‍ നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
