ആഴ്സണല്‍ x ബാഴ്സലോണ, യുവന്‍റസ് x ബയേണ്‍ മ്യൂണിക് മത്സരം ഇന്ന്
text_fieldsലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ രണ്ട് ഗ്ളാമര്‍ മത്സരങ്ങളാണ് 24ന് പുലര്‍ച്ചെ ലണ്ടനിലും ഇറ്റാലിയന്‍ നഗരമായ ടൂറിനിലും നടക്കുക. ഇംഗ്ളീഷ് ശക്തിയായ ആഴ്സനല്‍ നിലവിലെ ചാമ്പ്യന്മാരും ലാ ലിഗയില്‍ ഒന്നാമതുമുള്ള ബാഴ്സലോണയെ സ്വന്തം തട്ടകത്തില്‍ നേരിടുമ്പോള്‍ കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായ യുവന്‍റസ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് സ്വന്തം മൈതാനത്ത് നേരിടുന്നത്. ഇന്ത്യന്‍ സമയം 24ന് പുലര്‍ച്ചെ 1.15നാണ് രണ്ടു മത്സരങ്ങളും.
ബാഴ്സലോണക്കെതിരെ തങ്ങള്‍ക്കു മുന്‍തൂക്കമില്ളെന്ന് പരിശീലകന്‍ ആഴ്സെന്‍ വെങ്ങര്‍ തുറന്നുസമ്മതിച്ചു. മെസ്സി, നെയ്മര്‍, സുവാരസ്, ഇനിയേസ്റ്റ സഖ്യത്തെ പ്രതിരോധിക്കാനും ചെറിയ അവസരങ്ങള്‍പോലും വലയിലത്തെിക്കാനുമാണ് വെങ്ങര്‍ കളിക്കാര്‍ക്ക് നല്‍കുന്ന ഉപദേശം. തുടര്‍ച്ചയായ 32 വിജയങ്ങളുമായാണ് ബാഴ്സ ലണ്ടനിലേക്ക് വിമാനം കയറുന്നത്. ലാ ലിഗയില്‍ കഴിഞ്ഞ മത്സരത്തില്‍ ലാസ് പാല്‍മാസിനോട് നേരിയ മാര്‍ജിനിലായിരുന്നു വിജയം. അതേസമയം, എഫ്.എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തില്‍ ഹള്‍സിറ്റിയോട് സ്വന്തം മൈതാനത്ത് ആഴ്സനല്‍ ഗോള്‍രഹിത സമനില വഴങ്ങിയതിന്‍െറ ക്ഷീണത്തിലാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കുമൂലം കരക്കിരുന്ന പ്ളേമേക്കര്‍ മെസ്യൂത് ഒസീല്‍ പന്തുതട്ടും.ആഴ്സനല്‍ ബാഴ്സക്ക് ശക്തമായ എതിരാളികള്‍ തന്നെയാണെന്നാണ് പരിശീലകന്‍ ലൂയിസ് എന്‍റിക്വെപറയുന്നത്. 2010-11 സീസണില്‍ പ്രീക്വാര്‍ട്ടറില്‍ ആഴ്സനലിനെ ബാഴ്സലോണ തോല്‍പിച്ചിരുന്നു.
ഇറ്റലിയിലും ജര്‍മനിയിലും ഒന്നാമത് നില്‍ക്കുന്നവരാണ് ടൂറിനില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, തോമസ് മ്യൂളര്‍, ആര്യന്‍ റോബന്‍ എന്നിവരടങ്ങുന്ന ആഴമുള്ള നിരയാണ് ബയേണിന്‍േറതെങ്കിലും ഹോം ഗ്രൗണ്ടിന്‍െറ ആനുകൂല്യം യുവന്‍റസിന് ആത്മവിശ്വാസം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
