നാഗ്ജി ടൂര്‍ണമെന്റ്: സെമിയും ഫൈനലും കാണാന്‍ പ്രത്യേക ടിക്കറ്റ് പാക്കേജ്
text_fieldsകോഴിക്കോട്: നാഗ്ജി ടൂര്‍ണമെന്റ് കാണികള്‍ക്ക് പ്രത്യേക പാക്കേജുമായി സംഘാടകര്‍. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്കാണ് പാക്കേജിന്‍െറ ഗുണം. ഗാലറിയിലിരുന്ന് മൂന്ന് കളികള്‍ കാണാന്‍ 650ല്‍ നിന്ന് 500 രൂപയായും പടിഞ്ഞാറേ ഗാലറിക്ക് 800ല്‍നിന്ന് 600 ആയും, വി.ഐ.പിക്ക് 1900 രൂപയുണ്ടായിരുന്നത് 1500 ആയുമാണ് പാക്കേജ്. ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്ക് ശാഖകള്‍, അല്‍ഹിന്ദ്, കെ.ഡി.എഫ്.എ കൗണ്ടറുകള്‍, സ്റ്റേഡിയത്തിന് സമീപം പ്രത്യേകം തയാറാക്കിയ കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍നിന്ന് രാവിലെ ഒമ്പതുമണിമുതല്‍ മുതല്‍ ലഭ്യമാവും. സൗജന്യ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ സൗജന്യ പാസ് മുഖാന്തരമുള്ള പ്രവേശം സെമി ഫൈനല്‍ മുതല്‍ ഒഴിവാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതുവരെ അനുവദിച്ച സൗജന്യ പാസുകള്‍ മുഖാന്തരമുള്ള പ്രവേശമാണ് വിലക്കുക. ഫെഡറല്‍ ബാങ്ക് ശാഖകള്‍ മുഖേനയും അല്‍ ഹിന്ദ്, കെ.ഡി.എഫ്.എ കൗണ്ടറുകള്‍ വഴിയും വാങ്ങിയ ടിക്കറ്റുകളില്‍ പ്രവേശം തുടരും.
