സന്തോഷ് ട്രോഫി: കേരളത്തിന് ജയം
text_fieldsചെന്നൈ: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ പ്രാഥമിക യോഗ്യതാ പോരാട്ടത്തിലെ ആദ്യ കളിയില്‍ കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തെലങ്കാനയെ തോല്‍പിച്ചു. കെ. ഫിറോസ്, എസ്. സീസണ്‍ എന്നിവരാണ് തെലങ്കാനയുടെ വല ചലിപ്പിച്ചത്. പതിനൊന്നാം മിനിറ്റിലും നാല്‍പത്തിയഞ്ചാം മിനിറ്റിലുമാണ് ഗോളുകള്‍ വീണത്. 4-3-3 തന്ത്രമാണ് കേരളം പുറത്തെടുത്തത്. പതിനൊന്നാം മിനിറ്റില്‍ തന്നെ ഗോള്‍ വീണത് തെലങ്കാനയെ സമ്മര്‍ദ്ദത്തിലാക്കി. പോസ്റ്റിന് മുന്നിലത്തെിയ പന്ത് ഗോള്‍ കീപ്പര്‍ രാജി നായിഡുവിനെ വെട്ടിച്ച് ഫിറോസ് ഗോളാക്കി. ഒരു ഗോളിന്‍െറ മുന്നിലത്തെിയതോടെ കേരള ടീമിന്‍െറ നീക്കത്തില്‍ അല്‍പം പിന്നോക്കം പോയി. ഇതിനിടെ തുടര്‍ച്ചയായ നീക്കങ്ങളാണ് കേരളാ ഗോള്‍ മുഖത്ത് തെലങ്കാന സൃഷ്ടിച്ചത്.
ധനകുമാറിന്‍െറ പാസില്‍ എ.ആര്‍. നായിഡു രണ്ട് വട്ടം പന്ത് ഉതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ഷഹിന്‍ ലാല്‍ തട്ടിയകറ്റി കേരളത്തിന്‍െറ ഗോള്‍ വല കാത്തു.
45ാം മിനിറ്റില്‍ ലിജോയുടെ പാസില്‍ സീസണ്‍ ലക്ഷ്യം കണ്ടു. അവസാന 15 മിനിറ്റില്‍ കേരളം കളി നിയന്ത്രിച്ചെങ്കിലും അവസരങ്ങള്‍ ഗോളാക്കാന്‍ കഴിഞ്ഞില്ല. കേരളാ പൊലീസ് താരം ഫിറോസിന്‍െറ രണ്ട് സിസര്‍ കട്ടുകള്‍ തെലങ്കാന ഗോള്‍ പോസ്റ്റ് ചേര്‍ന്ന് പുറത്തേക്ക് പോയി. തമിഴ്നാടുമായും തെലങ്കാന 3-0 തിന് പരാജയപ്പെട്ടിരുന്നു. തെലങ്കാന സന്തോഷ് ട്രോഫിയില്‍നിന്ന് പുറത്തായി. മികച്ച പ്രതിരോധമാണ് തെലങ്കാനയുടേതെന്ന് കേരളാ കോച്ച് നാരായണ മേനോന്‍ അഭിപ്രായപ്പെട്ടു.
ഇന്നലത്തെ വിജയത്തോടെ കേരളത്തിന് മൂന്ന് പോയന്‍റ് ലഭിച്ചു. ശനിയാഴ്ച തമിഴ്നാടുമായുള്ള മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചാലേ കേരളം
ഫൈനല്‍ റൗണ്ടിലത്തെൂ. ഗോള്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്ന തമിഴ്നാടിന് സമനില നേടിയാലും ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
