റിയോ ഒളിമ്പിക്സിൽ മെസ്സിയെ കളിപ്പിക്കില്ലെന്ന് അര്‍ജന്‍റീന കോച്ച്
text_fieldsബ്വേനസ് എയ്റിസ്: ആഗസ്റ്റില്‍ അയല്‍രാജ്യമായ ബ്രസീലില്‍ ഒളിമ്പിക്സ് വിരുന്നത്തെുമ്പോള്‍ രണ്ടാം ഫുട്ബാള്‍ സ്വര്‍ണം തേടി സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്‍റീന നിരയില്‍ ഉണ്ടാകില്ല. ടീം കോച്ച് ജെറാര്‍ദോ മാര്‍ട്ടിനോ ആണ് ഇക്കാര്യം അറിയിച്ചത്. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണില്‍ യു.എസില്‍ നടക്കുന്ന കോപ അമേരിക്കയില്‍ അര്‍ജന്‍റീനയെ നയിക്കുന്നതിന് തൊട്ടുപിന്നാലെ മറ്റൊരു പ്രധാന ടൂര്‍ണമെന്‍റിലുംകൂടി പങ്കെടുപ്പിച്ച് മെസ്സിയുടെ കായികക്ഷമതയെ എരിയിച്ചുകളയാന്‍ ഒരുക്കമല്ളെന്നതാണ് കോച്ച് നല്‍കുന്ന വിശദീകരണം. ബാഴ്സലോണയിലെ തിരക്കേറിയ സീസണ്‍ കണക്കിലെടുത്തും ഒളിമ്പിക്സ് യോഗ്യത റൗണ്ട് മുന്നില്‍കണ്ടുമാണ് ഈ തീരുമാനം. റിയോ ഒളിമ്പിക്സിലേക്ക് അണ്ടര്‍ 23 വിഭാഗത്തിലെ താരങ്ങളെയാണ് പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. മുതിര്‍ന്ന മൂന്നു താരങ്ങളെ ഉള്‍പ്പെടുത്താം. എന്നാല്‍, അവരിലൊരാള്‍ മെസ്സി ആകില്ല. ദേശീയ ടീമിലേക്ക് കനത്ത മത്സരമാണ് ഈ വര്‍ഷം ഉള്ളതെന്ന് മാര്‍ട്ടിനോ പറഞ്ഞു. മെസ്സിയുടെ കരുത്തില്‍ 2008ല്‍ ബെയ്ജിങ്ങിലാണ് അര്‍ജന്‍റീന ചരിത്രത്തിലെ രണ്ടാം ഒളിമ്പിക്സ് സ്വര്‍ണം നേടിയത്. അതിന് മുമ്പ് 2004 ആതന്‍സ് ഒളിമ്പിക്സിലായിരുന്നു ആദ്യ സ്വര്‍ണം. 2012 ലണ്ടന്‍ ഒളിമ്പിക്സിലേക്ക് അര്‍ജന്‍റീന യോഗ്യത നേടിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
