മെന്‍ഡോസ: അഞ്ചുമാസത്തെ ഇടവേളക്കു ശേഷം തെക്കനമേരിക്കയില്‍ വീണ്ടും ലോകകപ്പ് യോഗ്യതാ പോരാട്ടം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏഴാം റൗണ്ട് മത്സരങ്ങള്‍.ബൊളീവിയ x പെറു, കൊളംബിയ x വെനിസ്വേല, എക്വഡോര്‍ x ബ്രസീല്‍, അര്‍ജന്‍റീന x ഉറുഗ്വായ്, പരഗ്വേ x ചിലി എന്നിവര്‍ മുഖാമുഖം പോരടിക്കും.
ആറു കളി കഴിഞ്ഞപ്പോള്‍ ഉറുഗ്വായ്യാണ് ഒന്നാം സ്ഥാനത്ത്. നാലു ജയവും ഒരോ തോല്‍വിയും സമനിലയുമായി 13 പോയന്‍റാണ് ഉറുഗ്വായ്ക്ക്. എക്വഡോര്‍ (13), അര്‍ജന്‍റീന (11), ചിലി (10) എന്നിവരാണ് നാലു സ്ഥാനം വരെ. കൊളംബിയ അഞ്ചും (10 പോയന്‍റ്), ബ്രസീല്‍ ആറും (9) സ്ഥാനത്താണ്.കോപ അമേരിക്കയും യൂറോകപ്പും കഴിഞ്ഞാണ് വീണ്ടും ഫുട്ബാള്‍ ആവേശത്തിന് കളമൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് സ്വര്‍ണം സ്വന്തമാക്കിയ ശേഷമാണ് ബ്രസീലിന്‍െറ പടയൊരുക്കമെന്ന പ്രത്യേകതയുമുണ്ട്. എതിരാളിയുടെ ഗ്രൗണ്ടിലാണ് മഞ്ഞപ്പടയിറങ്ങുന്നത്. ആറാം സ്ഥാനത്തുള്ള ബ്രസീലിന് മൂന്ന് സമനിലയും രണ്ട് ജയവും ഒരു തോല്‍വിയുമാണ് സമ്പാദ്യം. എന്നാല്‍, എക്വഡോറാവട്ടെ തുടര്‍ച്ചയായ ജയവുമായി പോയന്‍റ് പട്ടികയില്‍ മുന്‍നിരയിലാണ്. പുതിയ പരിശീലകന്‍ ടിറ്റെയുടെ ആദ്യ പരീക്ഷണവും കൂടിയാണ് പോരാട്ടം.
നാടകീയതകള്‍ നിറഞ്ഞ മാസങ്ങള്‍ക്കൊടുവിലാണ് അര്‍ജന്‍റീനയത്തെുന്നത്. ലയണല്‍ മെസ്സിയുടെ രാജിയും തിരിച്ചുവരവും പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയുടെ അരങ്ങേറ്റവുമെല്ലാം ഇന്നത്തെ പ്രത്യേകതയാണ്. അതേസമയം, ലാലിഗ മത്സരത്തിനിടെ ഏറ്റ പരിക്ക് മെസ്സിയുടെ തിരിച്ചുവരവ് വൈകിപ്പിക്കുമോയെന്നും ആശങ്കയുണ്ട്. ജെറാര്‍ഡോ മാര്‍ടിനോയുടെ പകരക്കാരനായാണ് ബൗസ അര്‍ജന്‍റീന കോച്ചായത്തെിയത്. ഉറുഗ്വായ് നിരയില്‍ ലൂയി സുവാരസ് പ്ളെയിങ് ഇലവനില്‍ ഇറങ്ങും.