Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാര്‍കോ...

മാര്‍കോ വാന്‍ബാസ്റ്റന്‍ ഡച്ച് ഫുട്ബാള്‍ സഹപരിശീലക സ്ഥാനമൊഴിഞ്ഞു

text_fields
bookmark_border
മാര്‍കോ വാന്‍ബാസ്റ്റന്‍ ഡച്ച് ഫുട്ബാള്‍ സഹപരിശീലക സ്ഥാനമൊഴിഞ്ഞു
cancel
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് ദേശീയ ഫുട്ബാള്‍ ടീം സഹപരിശീലക സ്ഥാനത്തുനിന്നും മുന്‍ താരം മാര്‍കോ വാന്‍ബാസ്റ്റന്‍ രാജിവെച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് കിക്കോഫ് കുറിക്കാനിരിക്കെയാണ് രാജി. ഹെഡ് കോച്ച് ഡാനി ബ്ളിന്‍ഡിന്‍െറ സഹായിയായി 2015ലാണ് സ്ഥാനമേറ്റത്. 2004മുതല്‍ 2008 വരെ ഡച്ച് പടയുടെ മുഖ്യ പരിശീലകനായിരുന്നു മുന്‍ മിലാന്‍, അയാക്സ് താരമായ വാന്‍ബാസ്റ്റന്‍. ലോകഫുട്ബാള്‍ ഗവേണിങ് ബോഡിയായ ഫിഫയില്‍ നിര്‍ണായക പദവി ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായാണ് ദേശീയ പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതെന്ന് ഡച്ച് ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചു. അതേസമയം, മറ്റൊരു ഡച്ച് താരമായ റുഡ് ഗുള്ളിറ്റ് ബ്ളിന്‍ഡിന്‍െറ സഹായിയായി തുടരും.
Show Full Article
TAGS:Marco Van Basten
Next Story