റൂണി രാജ്യാന്തര ഫുട്ബാളില്‍ നിന്ന് വിരമിക്കണം -അലന് ഷിയറര്‍
text_fieldsലണ്ടന്‍: ക്ളബ് കരിയറില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ വെയ്ന്‍ റൂണി രാജ്യാന്തര ഫുട്ബാളില്‍ നിന്നും വിരമിക്കണമെന്ന് മുന്‍ ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലന് ഷിയറര്‍. ‘തിരക്കുള്ള രണ്ട് ടീമുകളില്‍ ഒരേസമയം ക്യാപ്റ്റനായി തുടരാനും കളിക്കാനും 30കാരനായ റൂണിക്ക് കഴിയില്ല. 2014 ലോകകപ്പില്‍ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തയാളാണ് ഇദ്ദേഹം.
ലോകകപ്പും യൂറോകപ്പും കഴിഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല, രാജ്യാന്തര കരിയര്‍ വരെ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. ക്ളബ് ഫുട്ബാളില്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ട സമയമാണിതെന്നാണ് എന്‍െറ പക്ഷം. റൂണി സ്വന്തം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്ന് തോന്നുന്നു’ -സണ്‍ പത്രത്തിലെ കോളത്തില്‍ മുന്‍ താരം എഴുതി. 29ാം വയസ്സില്‍ വിരമിച്ച് ക്ളബില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് ശ്രമിച്ച തനിക്കെതിരെ വിമര്‍ശമുയര്‍ന്നെങ്കിലും സ്വന്തംകഴിവിനെയും അവശതകളെയും അറിയാവുന്നയാള്‍ എന്നതിനാല്‍ മറ്റാരുടെയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കേണ്ടന്നാണ് എന്‍െറ പക്ഷം -ഷിയറര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
