ബാഴ്സക്ക് രണ്ടാം ജയം
text_fieldsബില്‍ബാവോ: ലാലിഗയിലെ രണ്ടാം മത്സരത്തിലും ബാഴ്സലോണക്ക് ജയം. ആദ്യ പകുതിയില്‍ ഇവാന് റാകിടിച് നേടിയ ഹെഡര്‍ ഗോളിന്‍െറ ബലത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ ജയിച്ചുകയറിയത്. ലാലിഗയില്‍ എല്ലാ ടീമുകളും രണ്ട് മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ബാഴ്സ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തത്തെി. ബില്‍ബാവോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 21ാം മിനിറ്റിലാണ് റാക്ടിച് വല കുലുക്കിയത്. ഇരു ടീമുകള്‍ക്കും പലതവണ തുറന്ന അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാനായില്ല. അവസരങ്ങള്‍ പാഴാക്കുന്നതില്‍ ബാഴ്സ മുന്നിട്ടുനിന്നപ്പോള്‍ മത്സരം ഒരു ഗോളില്‍ അവസാനിച്ചു.
ഗ്രനഡയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് രണ്ടാം ജയം നേടിയ ലാസ് പാല്‍മാസാണ് പോയന്റ് പട്ടികയുടെ തലപ്പത്ത്. രണ്ട് ജയം നേടിയ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ ബില്‍ബാവോ, ലെഗാനെസിന് മുന്നില്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ഡിപോര്‍ട്ടീവോ-സ്പോട്ടിങ് ജിയോണ്‍, വിയ്യാറയല്‍-സെവിയ്യ മത്സരങ്ങളും ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
Jordi-Alba-.jpg)