എ.എഫ്.സി കപ്പ്: ബഗാന്, ബംഗളൂരു എഫ്.സി പ്രീക്വാര്‍ട്ടറില്‍
text_fieldsമാലെ: ഐ. ലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയും റണ്ണറപ്പായ മോഹന്‍ ബഗാനും എ.എസ്.സി കപ്പ് പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ് ജിയിലെ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ജെജെ ലാല്പെഖ്ലുവയിലൂടെ പിറന്ന ഹെഡര്‍ ഗോളിലൂടെ മാലദ്വീപുകാരായ മാസിയയെ 1-1ന് സമനിലയില്‍ പിടിച്ചാണ് മോഹന്‍ ബഗാന് നോക്കൗട്ട് റൗണ്ടില്‍ ഇടംനേടിയത്. ഗ്രൂപ് ജിയില്‍ അഞ്ചു കളിയില്‍ മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയന്റുള്ള ബഗാന് ഒന്നാമതാണ്.
അതേസമയം, ഗ്രൂപ് എച്ച് രണ്ടാം സ്ഥാനക്കാരായാണ് ബംഗളൂരുവിന്‍െറ നോക്കൗട്ട് പ്രവേശം. സ്വന്തം ഗ്രൗണ്ടില്‍ ലാവോ ടെയോട്ടയെ 2-1നാണ് തോല്പിച്ചത്. മലേഷ്യന്‍ ക്ളബാണ് ഗ്രൂപ് ചാമ്പ്യന്മാര്. അവസാന മത്സരത്തില്‍ ബഗാനും ബംഗളൂരുവും മേയ് 11ന് വീണ്ടും കളത്തിലിറങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
