Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീമിയര്‍ ലീഗ് ഫുട്ബാള്‍: വനിതാ കിരീടം മാര്‍ത്തോമക്ക്

text_fields
bookmark_border
പ്രീമിയര്‍ ലീഗ് ഫുട്ബാള്‍: വനിതാ കിരീടം മാര്‍ത്തോമക്ക്
cancel

 

മൂവാറ്റുപുഴ: കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ വനിതാ വിഭാഗം കിരീടം തിരുവല്ല മാര്‍ത്തോമ കോളജ് കരസ്ഥമാക്കി. മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ലീഗിലെ അവസാന മത്സരത്തില്‍ തോല്‍വി അറിയാതെ മുന്നേറിയ ക്വാര്‍ട്സ് വിമന്‍സ് എഫ്.സി കോഴിക്കോടിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക് മാര്‍ത്തോമ കോളജ് പരാജയപ്പെടുത്തി. മാര്‍ത്തോമക്കുവേണ്ടി പി.കെ. സുചിത്ര രണ്ടു ഗോളുകളും സുബിത ഒരുഗോളും നേടി. 
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്‍േറാടെ ഒപ്പത്തിനൊപ്പം നിന്നിരുന്ന തിരുവല്ലയും കോഴിക്കോടും തമ്മിലുള്ള മത്സരം ഫൈനലിന് തുല്യമായി. എന്നാല്‍, ആവേശം കത്തിനില്‍ക്കുമെന്നു പ്രതീക്ഷിച്ച മത്സരം നനഞ്ഞ പടക്കമായി. ആദ്യ ഒമ്പത് മിനിറ്റിനുള്ളില്‍തന്നെ കളിയുടെ വിധിയെഴുതി. രണ്ടാം മിനിറ്റല്‍ മാര്‍ത്തോമ കോളജിന്‍െറ 19ാം നമ്പര്‍ താരം സുബീത പൂവട്ട ആദ്യ വെടിപൊട്ടിച്ചു. ഒമ്പതാം മിനിറ്റില്‍ 24ാം നമ്പര്‍ ജേഴ്സിയണിഞ്ഞ പി.കെ. സുചിത്ര രണ്ടാം ഗോളും നേടി. ഗോള്‍ മടക്കാനുള്ള ആവേശം ഒന്നും കാണിക്കാതെ കീഴടങ്ങിയ നിലയിലായിരുന്നു കോഴിക്കോടിന്‍െറ വനിതകള്‍. രണ്ടാം പകുതിയിലും മാര്‍ത്തോമയുടെ അധിപത്യത്തിനു മുന്നില്‍ കോഴിക്കോട് അടിയറവ് പറഞ്ഞു. 80ാം മിനിറ്റില്‍ പി.കെ. സുചിത്ര രണ്ടാം ഗോള്‍ നേടിയതോടെ പോരാട്ടത്തിനു തിരശ്ശീല വീണു. 
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം ഗ്രൂപ് ബി മത്സരത്തില്‍ എസ്.ബി.ടി തിരുവനന്തപുരം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ നേരിടും. 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story