ക്രിസ്റ്റ്യാനോക്ക് പരിക്ക്;ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ കളിച്ചേക്കില്ല
text_fieldsമഡ്രിഡ്: റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്കേറ്റെന്ന് ക്ളബ് ഒൗദ്യോഗികമായി അറിയിച്ചു. ആരാധകരെയും ക്ളബിനെയും ആശങ്കയിലാഴ്ത്തി വിയ്യാ റയലിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ പേശീവലിവ് കാരണം റൊണാള്‍ഡോ മൈതാനം വിട്ടിരുന്നു.
അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ക്രിസ്റ്റ്യാനോ കളിക്കാന്‍ സാധ്യതയില്ളെന്നും ക്ളബ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍, വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് വലതുതുടയിലെ പേശികള്‍ക്ക് പരിക്കാണെന്നും താരത്തിന് വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ വിധിച്ചത്. എത്ര ദിവസത്തേക്കാണ് വിശ്രമം വേണ്ടതെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല. എന്നാല്‍, ലാ ലിഗയിലെ റയോ വയ്യെകാനോക്കെതിരെയുള്ള മത്സരവും ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയും മാത്രമേ റൊണാള്‍ഡോക്ക് നഷ്ടപ്പെടുകയുള്ളൂവെന്ന് സൂചനയുണ്ട്.
