സ്പാനിഷ് ലീഗ്: ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം (8-0)
text_fieldsമഡ്രിഡ്: തുടരന്‍ തോല്‍വികളില്‍ നിന്ന് എട്ടു ഗോളിന്‍െറ തകര്‍പ്പന്‍ ജയവുമായി ബാഴ്സലോണക്ക് സ്പാനിഷ് ഫുട്ബാള്‍ ലീഗില്‍ വമ്പന്‍ തിരിച്ചുവരവ്. ലൂയി സുവാരസ് നാലുവട്ടം വലകുലുക്കിയ പോരാട്ടത്തില്‍ ഡിപോര്‍ട്ടിവോ ലാ കൊരുനയെയാണ് ബാഴ്സ ഒട്ടും കരുണയില്ലാതെ തുരത്തിയത്. മറ്റു മത്സരങ്ങളില്‍ റയല്‍ മഡ്രിഡ് 3-0ന് വിയ്യാറയലിനെയും അത്ലറ്റികോ മഡ്രിഡ് 1-0ന് അത്ലറ്റിക് ക്ളബ് ബില്‍ബാവോയെയും വലന്‍സിയ 4-0ന് സെവിയ്യയെയും തോല്‍പിച്ചു. നാല് കളികള്‍ ബാക്കിനില്‍ക്കെ ലാ ലിഗയില്‍ പോയന്‍റ് നിലയില്‍ ബാഴ്സയും അത്ലറ്റികോയും ഒപ്പത്തിനൊപ്പമാണ്. 34 കളികളില്‍ നിന്ന് 79 പോയന്‍റാണ് ഇരു ടീമുകള്‍ക്കും. അത്ലറ്റികോയുമായി കൊമ്പുകോര്‍ത്തപ്പോഴുള്ള ജയം കണക്കാക്കുമ്പോള്‍ ബാഴ്സയാണ് ഒന്നാമത്. 78 പോയന്‍റുമായി റയല്‍ മൂന്നാമതാണ്.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിനും ലാ ലിഗയില്‍ തുടര്‍ച്ചയായി തോറ്റതിനും വിമര്‍ശങ്ങളേറ്റുവാങ്ങുന്ന ബാഴ്സലോണ ഡിപോര്‍ട്ടിവോക്കെതിരെ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. നാല് ഗോളടിച്ച സുവാരസ് മൂന്നെണ്ണത്തിന് കാരണക്കാരനുമായി. 11ാം മിനിറ്റില്‍ ഗോള്‍വര്‍ഷം തുടങ്ങിയ സുവാരസ് 24, 53, 64 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. ഇവാന്‍ റാകിടിച് (47ാം മിനിറ്റ്), ലയണല്‍ മെസ്സി (73ാം മിനിറ്റ്), ബര്‍ത്ര (79ാം മിനിറ്റ്), നെയ്മര്‍ (81ാം മിനിറ്റ്) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ബാഴ്സ സംഘം മുമ്പത്തെക്കാളും ഒറ്റക്കെട്ടാണെന്നും കിരീടം നേടാനുള്ള യത്നത്തിലാണെന്നും മത്സരം തെളിയിച്ചെന്ന് സുവാരസ് മത്സരശേഷം പറഞ്ഞു. ‘ഞങ്ങളാരും യന്ത്രങ്ങളല്ല. ആര്‍ക്കും പിഴവുകള്‍ പറ്റാം’- ഉറുഗ്വായ് താരം കഴിഞ്ഞകാല തോല്‍വികളെക്കുറിച്ച് വ്യക്തമാക്കി.
വിയ്യാറയലിനെതിരെ ജയിച്ചെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പേശീവലിവ് കാരണം കളിയുടെ അവസാന നിമിഷങ്ങളില്‍ പുറത്തുപോയത് റയല്‍ മഡ്രിഡിന് തിരിച്ചടിയായി. അടുത്ത മത്സരത്തില്‍ ക്രിസ്റ്റ്യാനോ കളിച്ചേക്കില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ അടുത്തയാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ക്രിസ്റ്റ്യാനോക്ക് കളിക്കാനാകും. കരീം ബെന്‍സേമ, ലുകാസ് വാസ്ക്വസ്, ലൂക മോഡ്രിച് എന്നിവരുടെ ഗോളിലാണ് റയലിന്‍െറ ജയം.
ലീഗില്‍ തുടര്‍ച്ചയായ എട്ടാം ജയം സ്വന്തമാക്കിയ റയലിനായി ബെന്‍സേമ 27ാം മിനിറ്റില്‍ ഹെഡറിലൂടെ ആദ്യവെടിപൊട്ടിച്ചു. പരിക്കേറ്റ ഗാരത് ബെയ്ലിന് പകരം ടീമിലത്തെിയ വാസ്ക്വസ് 69ാം മിനിറ്റിലാണ് ലീഡുയര്‍ത്തിയത്. ഡാനിലോയുടെ ക്രോസില്‍ നിന്നാണ് മോഡ്രിച് 76ാം മിനിറ്റില്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഫെര്‍ണാണ്ടോ ടോറസിന്‍െറ ഗോളിലാണ് അത്ലറ്റികോ എതിരാളികളായ അത്ലറ്റികോ ബില്‍ബാവോയെ കീഴടക്കിയത്. 38ാം മിനിറ്റില്‍ അന്‍േറായ്ന്‍ ഗ്രീസ്മാന്‍െറ ക്രോസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ഏകഗോള്‍ പിറന്നത്. വിശ്വസ്തനായ പ്രതിരോധഭടന്‍ ഡീഗോ ഗോഡിന് പരിക്കേറ്റത് അത്ലറ്റികോക്ക് ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
