സ്വന്തം താരത്തെ അധിക്ഷേപിച്ച കോച്ചിന് പണിപോയി
text_fieldsലുബ്ലിയാന: മത്സരത്തിനിടെ ഗോള്‍നേട്ടം ആഘോഷിച്ച സ്വന്തം ടീമംഗത്തെ വംശീയാധിക്ഷേപം നടത്തിയ കോച്ചിനെ പുറത്താക്കി സ്ലൊവീനിയന്‍ ക്ളബിന്‍െറ മാതൃക. സ്ലൊവീനിയ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ഒളിമ്പിയ ലുബ്ലിയാന കോച്ച് മാര്‍കോ നികോളികിനെയാണ് അച്ചടക്കലംഘനത്തിന്‍െറ പേരില്‍ പുറത്താക്കിയത്. കഴിഞ്ഞ 10ന് സാവ്റകിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ 92ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ നൈജീരിയന്‍ താരം ബ്ളെസിങ് എലെകെയുടെ ആഹ്ളാദനൃത്തം ദീര്‍ഘിച്ചത് കോച്ചിനെ പ്രകോപിപ്പിച്ചു. കുമ്മായവരക്ക് പുറത്തുനിന്ന് ക്ഷുഭിതനായ കോച്ച് നികോളിക്, എലികിനോടായി ‘ബ്ളാക് ഇഡിയറ്റ്, പോയി ഒരു ഗോള്‍കൂടി അടിച്ച് ജയിക്കൂ’ എന്ന് വിളിച്ചുപറഞ്ഞത് കാമറകള്‍ ഒപ്പിയെടുത്തു. മത്സരത്തിനു പിന്നാലെതന്നെ കോച്ചിന്‍െറ അധിക്ഷേപം വിവാദമായി.
എലികിനെ സന്ദര്‍ശിച്ച് ക്ഷമാപണം നടത്തുകയും ആരാധകരോടും ക്ളബ് അധികൃതരോടും തെറ്റ് ഏറ്റുപറയുകയും ചെയ്തിട്ടും കാര്യമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
