ബാഴ്സ-അത്ലറ്റികോ-റയല്‍; ലാ ലിഗയിൽ ത്രികോണ മത്സരം
text_fields76 എന്ന മാജിക് നമ്പറിലാണ് സ്പാനിഷ് ലാ ലിഗ പോരാട്ടം. 33 കളി പൂര്‍ത്തിയായപ്പോള്‍ ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും 76 പോയന്റ്. റയല്‍ മഡ്രിഡിന് 75 പോയന്റും. അവസാന മത്സരത്തില്‍ അത്ലറ്റികോ 3-0ത്തിന് ഗ്രനഡയെ തോല്പിച്ച് ബാഴ്സലോണക്കൊപ്പമത്തെി. അവസാന മത്സരത്തില്‍ റയല്‍ മഡ്രിഡ് 5-1ന് ഗെറ്റാഫെയെ വീഴ്ത്തിയിരുന്നു.
ടീമുകള്‍ക്കെല്ലാം അഞ്ചു മത്സരങ്ങള്‍ ശേഷിക്കേ ഫോട്ടോഫിനിഷിലാണ് ലാ ലിഗ. രണ്ട് ഹോം മാച്ചും മൂന്ന് എവേമാച്ചുമാണ് ലാസ്റ്റ് ഫൈവില്‍ ബാഴ്സയെ കാത്തിരിക്കുന്നത്. ഡിപോര്‍ട്ടിവോ കൊരൂന (ഏപ്രില്‍ 20), സ്പോര്‍ട്ടിങ് ജിയോണ്‍ (24), റയല്‍ ബെറ്റിസ് (മേയ് ഒന്ന്), എസ്പാന്യോള് (8), ഗ്രനഡ (15) എന്നിവര്‍ക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍. അത്ലറ്റികോക്ക് അഞ്ചില്‍ മൂന്നും ഹോം മാച്ചുകള്‍. റയലിന് രണ്ട് ഹോം മാച്ചും മൂന്ന് എവേയും. മിന്നുന്ന ഫോമിലുള്ള റയലിനും അത്ലറ്റികോക്കുമൊപ്പം ബാഴ്സകൂടി ചേര്‍ന്നാല്‍ സ്പെയിനില്‍ അവസാന ലാപ്പില്‍ കാത്തിരിക്കുന്നത് ജീവന്മരണ പോരാട്ടം.
