Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്തോ–ഗള്‍ഫ്...

ഇന്തോ–ഗള്‍ഫ് ഫുട്ബാളിന് കേരളം വേദിയാകും

text_fields
bookmark_border
ഇന്തോ–ഗള്‍ഫ് ഫുട്ബാളിന് കേരളം വേദിയാകും
cancel

കൊച്ചി: ഖത്തറിലെ ഫുട്ബാള്‍ ടീമുകള്‍ കേരളത്തില്‍ കളിക്കാനത്തെുന്നു. കഴിഞ്ഞയാഴ്ച ഖത്തറില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി കേരള ഫുട്ബാള്‍ അസോസിയേഷന്‍ (കെ.എഫ്.എ) പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ ഫുട്ബാള്‍ സീസണ്‍ അവസാനിക്കുന്ന സമയവും കാലാവസ്ഥാ വ്യതിയാനവും കണക്കാക്കിയാകും ഖത്തര്‍ ടീമുകള്‍ കേരളത്തിലത്തെുക. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ടീമുകളെ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമമുണ്ട്.  യു.എ.ഇ, കുവൈത്ത് ടീമുകളെയാണ് പ്രതീക്ഷിക്കുന്നത്.

പ്രിയരഞ്ജന്‍ദാസ് മുന്‍ഷി അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റായിരിക്കേ ഇന്തോ-ഗള്‍ഫ് ഫുട്ബാള്‍ ബന്ധത്തിന് ആലോചന നടന്നിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നതെന്ന് കെ.എം.ഐ മത്തേര്‍ പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, അണ്ടര്‍ 17 ലോകകപ്പ് തുടങ്ങിയവ ആരംഭിക്കുന്നതിനുമുമ്പ് ഇന്തോ-ഗള്‍ഫ് ഫുട്ബാള്‍ നടത്താനാണ് ആലോചന. മത്സരത്തില്‍ 21 വയസ്സിനുതാഴെയുള്ള വിഭാഗത്തിന്  കൂടുതല്‍ പ്രാധാന്യം നല്‍കും. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍െറ അനുമതി കൂടി ഇതിന് ലഭിക്കേണ്ടതുണ്ട്. കേരള അണ്ടര്‍ 21 ടീമിന്‍െറ പരിശീലന പരിപാടികള്‍ സോളി സേവ്യറിന്‍െറ കീഴില്‍ തൊടുപുഴയില്‍ നടക്കുകയാണ്. വന്‍ നഗരങ്ങളില്‍നിന്ന് ചെറിയ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഫുട്ബാള്‍ എത്തിക്കുകയെന്ന ഫിഫ പദ്ധതിയുടെ ഭാഗമായാണ് കേരള പ്രീമിയര്‍ ലീഗ് മൂവാറ്റുപുഴയില്‍ നടത്തുന്നത്.

കേരള പ്രീമിയര്‍ ലീഗ് 16 മുതല്‍
മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് ഈ മാസം 16 മുതല്‍ മൂവാറ്റുപുഴയില്‍ നടക്കും. മൂവാറ്റുപുഴ എസ്തോസ് മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മേയ് ഒന്നുവരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുമെന്ന് കേരള ഫുട്ബാള്‍ അസോസിയേഷനും സഹ സംഘാടകരും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് ടീമുകള്‍ പങ്കെടുക്കുന്ന രണ്ടാമത് കേരള പ്രീമിയര്‍ വിമന്‍സ് ലീഗ് മത്സരങ്ങളും 17 മുതല്‍ 22 വരെയും ഇതേ മൈതാനിയില്‍ നടക്കും. കേരള പൊലീസ്, കെ.എസ്.ഇ.ബി, എസ്.ബി.ടി, തൃശൂര്‍ എഫ്.സി കേരള, കേരള ഇലവന്‍, തിരുവനന്തപുരം ഏജീസ് ഓഫിസ്, കൊച്ചി സെന്‍ട്രല്‍ എക്സൈസ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് എന്നീ എട്ട് ടീമുകളാണ് പുരുഷവിഭാഗത്തില്‍ മാറ്റുരക്കുന്നത്. വനിതാ വിഭാഗത്തില്‍ തിരുവല്ല മാര്‍ത്തോമ കോളജ് വിമന്‍സ് എഫ്.സി, കോഴിക്കോട് ക്വാര്‍ട്ട്സ് വിമന്‍സ്, കോട്ടയം ദിനേശ് സോക്കര്‍ വിമന്‍സ് ക്ളബ്, ആലപ്പി വിമന്‍സ് എഫ്.സി എന്നീ നാല് ടീമുകളാണ് മത്സരിക്കുന്നത്. പുരുഷ ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 50,000 രൂപയും വനിതാവിഭാഗം ജേതാക്കള്‍ക്ക് 50,000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 25,000 രൂപയുമാണ്  പ്രൈസ് മണി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
Next Story