Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2016 4:27 AM IST Updated On
date_range 5 April 2016 4:27 AM ISTസംസ്ഥാന ക്ളബ് ഫുട്ബാള്‍: വയനാടിന് തകര്‍പ്പന്‍ ജയം
text_fieldsbookmark_border
പെരിന്തല്‍മണ്ണ: സംസ്ഥാന ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ നോവ ആര്‍.സി വയനാട് ഏകപക്ഷീയമായ നാല് ഗോളിന് ട്രാവന്‍കൂര്‍ യുനൈറ്റഡ് ആലപ്പുഴയെ തോല്‍പ്പിച്ചു. വയനാടിന്‍െറ അനീഷ് ആദ്യപകുതിയുടെ 33ാം മിനിറ്റില്‍ ആലപ്പുഴയുടെ വല ചലിപ്പിച്ചു. പിന്നീടുള്ള മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് വീണത്. 51, 67 മിനിറ്റുകളില്‍ നിസാമുദ്ദീന്‍ വയനാടിനുവേണ്ടി സ്കോര്‍ ഉയര്‍ത്തി. 70ാം മിനിറ്റില്‍ അബ്ദുല്‍ ലത്തീഫിന്‍െറ ഗോളോടെ ആലപ്പുഴ പരാജയം സമ്മതിച്ചു. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും.
ചൊവ്വാഴ്ച: വൈകീട്ട് 5.00 പാലക്കാട് ഡി.എഫ്.എ X ഏജീസ് തിരുവനന്തപുരം. 7.00 കോഴിക്കോട് ഡി.എഫ്.എ X ടൈറ്റാനിയം തിരുവനന്തപുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
