ഫോറടിച്ച് ഇംഗ്ളണ്ട്
text_fieldsലണ്ടന്‍: ഈസ്റ്റര്‍ അവധി കഴിഞ്ഞ് കളമുണര്‍ന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ടീമുകള്‍ക്ക് നാല് ഗോള്‍ ജയം. ആഴ്സനല്‍ 4-വാറ്റ്ഫോഡ് 0, ആസ്റ്റന്‍ വില്ല 0 - ചെല്‍സി 4, ബേണ്‍മൗത് 0 - മാഞ്ചസ്റ്റര്‍ സിറ്റി 4
ചെല്‍സിക്ക് ഉയിര്‍ത്തെഴുന്നേല്‍പ്
‘ഇന്നലെകളിലെ അഭിമാനകരമായ ചരിത്രത്തിനുടമകള്‍, ഭാവി എന്ത്?’ -തോറ്റുതോറ്റ് തരിപ്പണമാവുന്ന ആസ്റ്റന്‍വില്ലയുടെ ആരാധകര്‍ സ്വന്തം ചോരകൊണ്ടെഴുതിയ പ്ളക്കാര്‍ഡുകളാണ് ബര്‍മിങ്ഹാമിലെ വില്ല പാര്‍ക്കില്‍ ശനിയാഴ്ചത്തെ പോരാട്ടത്തിനിടെ ഉയര്‍ത്തിയത്. അത്രയേറെ ദുരിതത്തിലാണ് ആസ്റ്റന്‍വില്ല. 32 കളിയില്‍ 16 പോയന്‍റുമായി 20ാം സ്ഥാനത്തുള്ളവര്‍ തരംതാഴ്ത്തല്‍ ഉറപ്പിച്ചിരിക്കുകയാണ്. 30 വര്‍ഷത്തിനിടെ ആദ്യം. ഇതിനിടെയാണ് ഈസ്റ്റര്‍ അവധി കഴിഞ്ഞ് ചെല്‍സി എത്തിയത്. 10ാം സ്ഥാനത്തുനിന്ന് ആദ്യ നാലില്‍ എങ്ങനെയും എത്തിപ്പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് നിലവിലെ ചാമ്പ്യന്മാര്‍. പരിക്കും സസ്പെന്‍ഷനും കാരണം സീനിയര്‍ താരങ്ങളെല്ലാം പുറത്തായ ചെല്‍സിക്കെതിരെ ജയിക്കാനുള്ള മോഹങ്ങളുമായാണ് ആസ്റ്റന്‍വില്ല ഇറങ്ങിയത്. എന്നാല്‍, ചെല്‍സിയുടേത് മാത്രമായിരുന്നു ശനിയാഴ്ച. പുതുമുഖക്കാരും അരങ്ങേറ്റക്കാരും ഗോളടിച്ചുകൂട്ടിയപ്പോള്‍ കറുപ്പിലിറങ്ങിയ നീലപ്പടയാളികള്‍ കളി സ്വന്തമാക്കിയത് മറുപടിയില്ലാത്ത നാലു ഗോളിന്. 20കാരനായ ലോഫ്റ്റസ് ചീക് 26ാം മിനിറ്റില്‍ ആദ്യം വലകുലുക്കി. അടുത്ത ഊഴം ബ്രസീല്‍ ക്ളബ് സാവോ പോളോയില്‍നിന്ന് സ്റ്റാംഫോഡിലത്തെിയ അലക്സാന്ദ്രെ പാറ്റോയുടെതായിരുന്നു. രണ്ടുമാസത്തിലേറെയായി ചെല്‍സിയിലത്തെിയിട്ടും അരങ്ങേറാന്‍ കാത്തിരുന്ന പാറ്റോ 23ാം മിനിറ്റില്‍ പകരക്കാരനായാണ് കളത്തിലത്തെിയത്. 20 മിനിറ്റിന്‍െറ കാത്തിരിപ്പിനുശേഷം പെനാല്‍റ്റി ഗോളിലൂടെ ചെല്‍സിക്ക് ലീഡ്. പാറ്റോക്ക് അവിസ്മരണീയ അരങ്ങേറ്റവും. 46, 59 മിനിറ്റിലായിരുന്നു പെഡ്രോ വലകുലുക്കിയത്.
ഉയിര്‍ത്തെഴുന്നേല്‍പിന്‍െറ ആഘോഷമായ ഈസ്റ്റര്‍ കഴിഞ്ഞത്തെിയ ചെല്‍സിക്ക് മോഹിച്ചപോലൊരു ഉയിര്‍ത്തെഴുന്നേല്‍പ്. സീസണില്‍ ചെല്‍സിയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ജയമാണിത്. 31 കളിയില്‍ 44 പോയന്‍റുമായി ടീം എട്ടാം സ്ഥാനത്തേക്ക് കയറി.
വിജയക്കുതിപ്പില്‍ ആഴ്സനലും സിറ്റിയും
കിരീടപ്പോരാട്ടത്തില്‍ മൂന്നും നാലും സ്ഥാനത്തുള്ള ആഴ്സനലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍ വാറ്റ്ഫോഡ് എഫ്.സിയെ ആഴ്സനല്‍ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്തപ്പോള്‍, എവേ മാച്ചിലായിരുന്നു സിറ്റിയുടെ ജയം. ബേണ്‍മൗത് എഫ്.സിയെ 4-0ത്തിന് തന്നെ സിറ്റിയും തകര്‍ത്തു.
നാലാം മിനിറ്റില്‍ അലക്സിസ് സാഞ്ചസിന്‍െറ ഗോളിലൂടെ തുടങ്ങിയ ആഴ്സനലിനുവേണ്ടി അലക്സ് ഇവോബി (38), ഹെക്ടര്‍ ബെല്ലാരിന്‍ (48), തിയോ വാല്‍കോട്ട് (90) എന്നിവര്‍ വലകുലുക്കി.
ഏഴാം മിനിറ്റില്‍ ഫെര്‍ണാണ്ടോയാണ് സിറ്റിക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. കെവിന്‍ ഡി ബ്രുയിന്‍ (12), സെര്‍ജിയോ അഗ്യൂറോ (19) എന്നിവര്‍ ആദ്യ പകുതിയില്‍ തന്നെ ലീഡ് മൂന്നായി ഉയര്‍ത്തി. 93ാം മിനിറ്റില്‍ അലക്സാണ്ടര്‍ കൊളറോവ് കൂടി സ്കോര്‍ ചെയ്തതോടെ നാലു ഗോള്‍ ജയം പൂര്‍ത്തിയായി. മറ്റൊരു മത്സരത്തില്‍ നോര്‍വിച് 3-2ന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പിച്ചു. സ്റ്റോക് സിറ്റി-സ്വാന്‍സീ സിറ്റി 2-2നും വെസ്റ്റ്ഹാം യുനൈറ്റഡ് -ക്രിസ്റ്റല്‍ പാലസ് 2-2നും സമനിലയില്‍ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
