Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈസ്റ്റര്‍ അവധി അവസാനിച്ചു; ഇംഗ്ളണ്ട് വീണ്ടും പോരാട്ടത്തിലേക്ക്

text_fields
bookmark_border
ഈസ്റ്റര്‍ അവധി അവസാനിച്ചു; ഇംഗ്ളണ്ട് വീണ്ടും പോരാട്ടത്തിലേക്ക്
cancel


ലണ്ടന്‍: കിരീടപ്പോരാട്ടത്തിലേക്ക് ഇംഗ്ളണ്ടില്‍ ശനിയാഴ്ച കിക്കോഫ്. ഈസ്റ്റര്‍ അവധി കഴിഞ്ഞ് കളമുണരുന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ അവശേഷിക്കുന്നത് ഒന്നര മാസം മാത്രം. ചരിത്രനേട്ടത്തിനൊരുങ്ങുന്ന ലെസ്റ്ററോ ടോട്ടന്‍ഹാമോ അതോ അവസാന ലാപ്പില്‍ കുതിച്ചുകയറാനൊരുങ്ങുന്ന ആഴ്സനലോ മാഞ്ചസ്റ്റര്‍ സിറ്റിയോ? 31 കളിയില്‍ ലെസ്റ്ററിന് 66ഉം ടോട്ടന്‍ഹാമിന് 61ഉം പോയന്‍റാണുള്ളത്. ഒരു കളി കുറവുള്ള ആഴ്സനലിന് 55ഉം സിറ്റിക്ക് 51ഉം പോയന്‍റുകള്‍.
ഇടവേളക്കുശേഷം ആദ്യ അങ്കത്തില്‍ ആഴ്സനല്‍-വാറ്റ്ഫോഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി-ബേണ്‍മൗതിനെയും ലെസ്റ്റര്‍-സതാംപ്ടനെയും നേരിടും. ഏഴു മത്സരങ്ങളാണ് ലെസ്റ്ററിനും ടോട്ടന്‍ഹാമിനും ശേഷിക്കുന്നത്. ആദ്യ നാലില്‍ ഇടംപിടിക്കാനാണ് ആറാമതുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ശ്രമമെങ്കില്‍ (30 കളി, 50 പോയന്‍റ്) തിരിച്ചുവരവിന് കച്ചമുറുക്കിയാവും ചെല്‍സിയുടെ വരവ്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story