പരിക്ക്: മെസ്സി രണ്ടു മാസം പുറത്ത്
text_fieldsബാഴ്സലോണ: കാല്‍മുട്ടിന് പരിക്കേറ്റ ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് രണ്ടു മാസത്തേക്ക് കളത്തിലിറങ്ങാന്‍ കഴിയില്ല. ആരാധകരെ കടുത്ത നിരാശരാക്കുന്ന വാര്‍ത്ത ക്ളബ് അധികൃതര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു. ഇതോടെ നവംബര്‍ 21ന് നടക്കുന്ന എല്‍ ക്ളാസിക്കോ മത്സരത്തില്‍ മെസ്സിക്ക് കളിക്കാനാവില്ല.
Messi has a tear in the internal collateral ligament of his left knee. He will be out for around 7-8 weeks pic.twitter.com/TLor97gmou
— FC Barcelona (@FCBarcelona) September 26, 2015 ശനിയാഴ്ച ലാസ് പലാമാസിനെതിരായ മത്സരത്തിലാണ് മെസ്സിക്ക് കാല്‍മുട്ടിന് പരിക്കേറ്റത്. മത്സരത്തിന്‍െറ ആദ്യ പകുതിയില്‍ പെനാല്‍ട്ടി ബോക്സില്‍ വെച്ച് ഗോളിലേക്ക് ലക്ഷ്യംവെച്ചപ്പോള്‍ ഡിഫന്‍ഡര്‍ പെഡ്രോ ബികാസുമായി കൂട്ടിയിടിച്ചാണ് മെസിക്ക് പരിക്കേറ്റത്. ഗ്രൗണ്ടില്‍ വീണു കിടന്ന മെസി കളി തുടരാന്‍ ശ്രമിച്ചെ ങ്കിലും തിരിച്ച് കയറുകയായിരുന്നു. പരിക്കേറ്റ് മെസ്സി മടങ്ങുമ്പോള്‍ ബാഴ്സ നിര മാത്രമല്ല, ഗാലറിയും മൗനംപൂണ്ടു. എഴു മിനിറ്റിനു ശേഷം മെസ്സിക്ക് പകരക്കാരനായി മുനീര്‍ എല്‍ ഹെദ്ദാദിയെ ലൂയിസ് ഹെന്റിക് ഗ്രൗണ്ടിലിറക്കി.
തുടര്‍ന്ന് താരത്തെ വൈദ്യ പരിശോധനക്കു വിധേയമാക്കി. ഇടതുകാല് മുട്ടിലെ സന്ധിയില്‍ ആന്തരികമായി പൊട്ടലുള്ളതിനാല്‍ ഏഴു മുതല്‍ എട്ടാഴ്ച വരെ അര്‍ജന്റീനന്‍ താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കില്ളെ ന്ന് ബാഴ്സ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.