നികുതി വെട്ടിപ്പ്: നെയ്മറിന്‍െറ സ്വത്ത് മരവിപ്പിച്ചു
text_fieldsസാവോപോളോ: 2013ല്‍ ബാഴ്സയിലേക്ക് ചേക്കേറുംമുമ്പ് സ്വത്തുവിവരം വെളിപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയതിന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്‍െറ സ്വത്ത് മരവിപ്പിച്ചു. 2011നും 2013നുമിടയില്‍ 6.3 കോടി ബ്രസീല്‍ റീല്‍ (105 കോടി രൂപ) നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ സാവോപോളോ കോടതിയാണ് 4.7 കോടി ഡോളര്‍ (330 കോടി രൂപ) മൂല്യമുള്ള സ്വത്ത് മരവിപ്പിച്ചത്. വ്യക്തിഗത ആസ്തി വെളിപ്പെടുത്തേണ്ടത് വ്യക്തികള്‍തന്നെയാണെന്നും 1.96 കോടി റീല്‍ സ്വത്ത് മാത്രമാണ് നെയ്മര്‍ വെളിപ്പെടുത്തിയതെന്നും ജഡ്ജി കാര്‍ലോസ് മ്യൂട്ട പറഞ്ഞു.
നികുതിയും പിഴയും പലിശയുമുള്‍പ്പെടെ ഈടാക്കാനും മറിച്ചുവില്‍പന നടത്തുന്നത് തടയാനുമാണ് നെയ്മറിന്‍െറ വാഹനങ്ങള്‍, സ്വത്തുക്കള്‍, പിതാവിന്‍െറകൂടി പേരിലുള്ള കമ്പനികള്‍ എന്നിവ മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ടുകളിലെ പണം ഉപയോഗപ്പെടുത്താന്‍ അനുമതിയുണ്ടാകും.
അതേസമയം, കണ്ടുകെട്ടിയ സ്ഥാപനങ്ങള്‍ തങ്ങളുടെ മാത്രം പേരിലുള്ളതാണെന്നും സ്വന്തം പേരിലല്ലാത്തവയുടെ ആസ്തി എങ്ങനെ അദ്ദേഹം വെളിപ്പെടുത്തുമെന്നും മാതാപിതാക്കള്‍ ചോദിച്ചു.
2013ലാണ് നെയ്മര്‍ ബാഴ്സയിലത്തെുന്നത്. ട്രാന്‍സ്ഫര്‍ തുക ഇതുവരെയും ഒൗദ്യോഗികമായി താരം സ്ഥിരീകരിച്ചിട്ടില്ളെങ്കിലും 5.71 കോടി യൂറോക്കാണെന്ന് ക്ളബ് പ്രസിഡന്‍റ് സാന്‍ഡ്രോ റസല്‍ പറഞ്ഞിരുന്നു. ഇതുപക്ഷേ, 8.62 കോടി യൂറോയാണെന്ന് അദ്ദേഹത്തിന്‍െറ പിന്‍ഗാമി തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
