യൂബെര്‍ ഇന്ത്യ ഇനി ബ്ലാസ്റ്റേഴ്സിന്െറ മൊബിലിറ്റി പാര്‍ട്നര്‍
text_fieldsകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഒൗദ്യോഗിക മൊബിലിറ്റി പാര്‍ട്നറായി യൂബെര്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടു. ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തന്നെ ടീമിനും മാനേജ്മെന്റിനും ബ്ളാസ്റ്റേഴ്സ് ആരാധകര്‍ക്കും സുഗമമവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയൊരുക്കുകയാണ് യൂബെറിന്െറ ലക്ഷ്യമെന്ന് യൂബെര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ഭവിക് റാതോഡ് പറഞ്ഞു. ഇതിനുള്ള ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. പുതിയതായി യൂബെര്‍ ഉപയോഗിക്കുന്നവര്‍ക്ക് ‘കേരള ബ്ളാസ്റ്റേഴ്സ്’ എന്ന പ്രോമോ കോഡ് ഉപയോഗിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും 300 രൂപവരെ യാത്ര സൗജന്യമായി നടത്താം. അതിനായി http://t.uber.com/keralablasters എന്ന വെബ്പേജില്‍ രജിസ്റ്റര്‍ ചെയ്യണം. യൂബെര്‍ ഇന്ത്യയെ ഒൗദ്യോഗിക മൊബിലിറ്റി പാര്‍ട്നറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബ്ളാസ്റ്റേഴ്സ് സി.ഇ.ഒ. വിരന്‍ ഡിസില്‍വ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
