ഐ.എസ്.എല്ലിന് കൂടുതല്‍ സ്പോണ്‍സര്‍മാര്‍
text_fieldsകൊച്ചി: ജനപ്രീതിയില്‍ റെക്കോഡ് സൃഷ്ടിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം സീസണിന് കൂടുതല്‍ സ്പോണ്‍സര്‍മാര്‍. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയോളം സ്പോണ്‍സര്‍മാരാണ് ഇത്തവണ ഐ.എസ്.എല്ലുമായി സഹകരിക്കുന്നത്. ഫ്ളിപ്കാര്‍ട്ട്, എച്ച്.പി എന്‍റര്‍പ്രൈസസ്, വോലിനി തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇത്തവണ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ ഏതാനും പ്രമുഖ ബ്രാന്‍ഡുകള്‍ കൂടി രംഗത്തുണ്ട്. സെന്‍ട്രല്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ഇക്കൊല്ലം 100 കോടിയാണ് പ്രതീക്ഷിക്കുന്നത്.
ഓണ്‍ലൈന്‍ വിപണനരംഗത്തെ അതികായകരായ ഫ്ളിപ്കാര്‍ട്ടാണ് ഈ വര്‍ഷം കരാറൊപ്പിട്ടവരില്‍ പ്രമുഖര്‍. അസോസിയേറ്റ് സ്പോണ്‍സറായാണ് ഫ്ളിപ്കാര്‍ട്ട് ഐ.എസ്.എല്ലുമായി സഹകരിക്കുന്നത്. എച്ച്.പി എന്‍റര്‍പ്രൈസസ്, ഡി.എച്ച്.എല്‍, ഇംപീരിയല്‍ ബ്ളൂ, ഗറ്റോറേഡ് എന്നിവര്‍ ഒൗദ്യോഗിക പാര്‍ട്നര്‍മാരായും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. വോലിനിയാണ് ഒൗദ്യോഗിക പെയിന്‍ റിലീഫ് പാര്‍ട്നര്‍.
പ്രതിവര്‍ഷം 18 കോടിയെന്ന നിലയില്‍ മൂന്നുവര്‍ഷത്തേക്ക് 54 കോടിയാണ് ടൈറ്റില്‍ സ്പോണ്‍സറായ ഹീറോ നല്‍കുന്നത്. എട്ടുമുതല്‍ 10 കോടി വരെയാണ് അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പിന് നല്‍കേണ്ടത്. ഒഫീഷ്യല്‍ പാര്‍ട്നര്‍ പ്രതിവര്‍ഷം അഞ്ചുകോടിയും മറ്റുള്ളവര്‍ മൂന്നുമുതല്‍ മൂന്നര കോടിയും നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
