'ഇന്ത്യന്‍ ഫുട്ബാള്‍ വളരാന്‍ അക്കാദമികള്‍ അനിവാര്യം'
text_fieldsകൊച്ചി: ഇന്ത്യന്‍ ഫുട്ബാളിനെ അടുത്തറിഞ്ഞയാളാണ് ഇറാനിയന്‍ താരമായ ജംഷിദ് നസീറി. 1977ല്‍ തുനീഷ്യയില്‍ നടന്ന ആദ്യ യൂത്ത് ഫുട്ബാള്‍ ലോകകപ്പില്‍ ഇറാന്‍ ദേശീയ ടീമില്‍ കളിച്ച നസീറി, 1978ല്‍ ദേശീയ സീനിയര്‍ കുപ്പായവും അണിഞ്ഞു. പിന്നീട് ഇന്ത്യയില്‍ കളിക്കാനത്തെി കൊല്‍ക്കത്തയിലെ ക്ളബ് ഫുട്ബാളില്‍ ആകൃഷ്ടനായ നസീറി ഈസ്റ്റ് ബംഗാള്‍ താരമായി. തുടര്‍ന്ന് മുഹമ്മദന്‍ സ്പോര്‍ടിങ്ങിനായും കളത്തിലിറങ്ങി. പരിശീലകനായും ഇന്ത്യയില്‍ തുടര്‍ന്നു. നിലവില്‍ ഹൈ ലൈഫ് ഇവന്‍റ് മാനേജ്മെന്‍റിലെ ഫുട്ബാള്‍ അഡൈ്വസറായ നസീറി ഇന്ത്യന്‍ ഫുട്ബാളിനെക്കുറിച്ചും ഭാവിയെക്കുറിച്ചും സംസാരിക്കുന്നു.
ഇന്ത്യന്‍ ഫുട്ബാളിന്‍െറ സാധ്യതകള്‍
ഇന്ത്യന്‍ കായികരംഗം ഭാവിയുള്ളതാണ്. നിരവധി പതിഭകളുണ്ടെങ്കിലും അവരെ കണ്ടത്തെി വളര്‍ത്തുന്നതില്‍ പോരായ്മകളുണ്ട്. സംഘാടനം, മാര്‍ക്കറ്റിങ് എന്നിവയിലെ പോരായ്മ, അധികൃതരുടെ താല്‍പര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ തിരിച്ചടിയാകുന്നു. ലോക നിലവാരമുള്ള താരങ്ങള്‍ ഇന്ത്യയില്‍നിന്നുണ്ടായിട്ടുണ്ട്. പക്ഷേ, പുതുതലമുറയില്‍നിന്ന് മികച്ചവരെ കണ്ടത്തെുന്നതില്‍ പരാജയമാണ്. ആവശ്യമായ പരിശീലനവും ആഹാരവുമില്ലാതെയാണ് പഴയ താരങ്ങള്‍ കളിച്ചത്. ഇന്ന് മികച്ച കളി മൈതാനങ്ങള്‍ ഒരുക്കാന്‍ നാം ശ്രമിക്കുന്നു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും പരിശീലനവും നല്‍കുന്നു. എന്നാല്‍, നിലവാരമുയര്‍ത്താന്‍ അത് പോരാ. പരിശീലനത്തിന് നല്ല അക്കാദമികള്‍ വേണം. ചെറിയ പ്രായത്തില്‍തന്നെ പഠനവും പരിശീലനവും നല്‍കി കുട്ടികളെ വളര്‍ത്തിയെടുക്കണം. 10 നും 18 നും ഇടയിലുള്ള പ്രായക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കിയാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഭാവി ശോഭനമാകൂ. യൂറോപ്പിലും ഗള്‍ഫിലുമൊക്കെ അക്കാദമികളിലൂടെയാണ് കളിക്കാര്‍ വളരുന്നത്. ഇന്ത്യയിലുള്ളത് രണ്ട് അക്കാദമികള്‍ മാത്രം. ഇത് മാറണം. അടിത്തട്ടിലേ പരിശീലനം ആരംഭിക്കണം. സീനിയര്‍ താരങ്ങളുടെ കായികക്ഷമത നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും കൃത്യമായ ഇടവേളകളില്‍ കൂടുതല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണം. ഇന്ത്യന്‍ സൂപ്പര്‍ കപ്പ് പോലെ മുടങ്ങിപ്പോയ പഴയകാല മത്സരങ്ങള്‍ തിരികെവരണം.

ഐ.എസ്.എല്ലും ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഭാവിയും
നിലവിലുള്ള കളിക്കാര്‍ക്ക് ഐ.എസ്.എല്‍ നല്ല അവസരമാണ്. സാമ്പത്തികമായും നേട്ടമുണ്ട്. എന്നാല്‍, അടുത്തൊരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഐ.എസ്.എല്‍ തൃപ്തികരമല്ല. ഇന്ത്യന്‍ ഫുട്ബാളിനെന്ന പേരില്‍ കോടികളാണ് ഐ.എസ്.എല്‍ ചെലവിടുന്നത്. ഒരോ ഫ്രാഞ്ചൈസിയും കളിക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ മെച്ചപ്പെട്ട പരിശീലനം നല്‍കുന്നു. യുവ കളിക്കാര്‍ക്ക് ഇതില്‍നിന്ന് എന്ത് മെച്ചമാണ് ലഭിക്കുന്നത്? ഇന്ത്യന്‍ ഫുട്ബാള്‍ വികസനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശപരിശീലനം ലഭ്യമാക്കണം. ചെലവിടുന്ന തുകയുടെ ഒരുപങ്കെങ്കിലും അവര്‍ക്കായി മാറ്റിവെക്കണം. വിദേശതാരങ്ങളുടെയും കോച്ചുകളുടെയും സേവനം അവര്‍ക്കും ലഭ്യമാക്കണം. ഫുട്ബാള്‍ സ്കൂളുകള്‍ തുടങ്ങിയ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ശ്രമം നല്ലതാണ്. യുവാക്കള്‍ക്കിടയില്‍ ഫുട്ബാളിനോടുള്ള താല്‍പര്യം വളര്‍ത്താന്‍ ഐ.എസ്.എല്ലിന് കഴിഞ്ഞിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തണം.

ഫുട്ബാള്‍ വികസനത്തിലെ ഇറാന്‍ മാതൃക
ഇറാനില്‍ സ്കൂളിലും തെരുവിലും ക്ളബിലുമൊക്കെ ഫുട്ബാള്‍ സജീവമാണ്. ഏറ്റവും ജനകീയമായ കായിക ഇനം കൂടിയാണ് ഫുട്ബാള്‍. ഫുട്ബാള്‍ ഫെഡറേഷന്‍ ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ (എഫ്.എഫ്.ഐ.ആര്‍.ഐ) ആണ് ലീഗ്, ദേശീയ ടീമുകളെ നിയന്ത്രിക്കുന്നത്. സ്കൂള്‍തലം മുതലുള്ള കുട്ടികളെ കണ്ടത്തെി പരിശീലിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. താഴത്തേലത്തില്‍ ലീഗ് മത്സരങ്ങള്‍ ഉള്‍പ്പെടെ സംവിധാനങ്ങളുടെ നിയന്ത്രണം പ്രാദേശിക ഫുട്ബാള്‍ കമ്മിറ്റികള്‍ക്കാണ്. സര്‍ക്കാറിന്‍െറ ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ നിന്നാണ് ഫണ്ട് ലഭിക്കുന്നത്. സന്നദ്ധ സംഘടനകളും കമ്പനികളും സര്‍ക്കാറുമായി സഹകരിക്കാറുണ്ട്. ക്യാച്ച് ദെം യങ് എന്ന നയമാണ് ഇറാന്‍ വളരാന്‍ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
