ഫ്ളോറന്‍സി ഗോളില്‍ റോമ ബാഴ്സയെ തളച്ചിട്ടു
text_fieldsറോമ: യൂറോപ്പിന്‍െറ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള ആവേശപ്പോരില്‍ നിലവിലെ ജേതാക്കളായ ബാഴ്സക്ക് റോമയുടെ പൂട്ട്. 1^1 എന്ന സ്കോറിനാണ് സ്പാനിഷ് സംഘത്തെ ഇറ്റാലിയന്‍ പോരാളികള്‍ പിടിച്ചുകെട്ടിയത്.
സ്റ്റേഡിയോ ഒളിമ്പിക്കോയില്‍ 21ാം മിനിറ്റില്‍ ലൂയി സുവാരസ് ഹെഡറിലൂടെ കാറ്റലന്‍ സംഘത്തെ മുന്നിലെത്തിച്ചെങ്കിലും 31ാംമിനിറ്റില്‍ അലസ്സാന്ദ്രോ ഫ്ളോറന്‍സി ഇറ്റാലിയന്‍ ശക്തികളുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ പോരാടാനിറങ്ങിയ ഇരു ടീമിനും ഒന്നാം പകുതിക്ക് ശേഷം ഗോളുകളൊന്നും കുറിക്കാനായില്ല. ലീഗില്‍ ഇരു ടീമും ഒരോ പോയന്‍റ് വീതം നേടി. ചാമ്പ്യന്‍സ് ലീഗില്‍ സെഞ്ച്വറി പോരാട്ടത്തിനിറങ്ങിയ അര്‍ജന്‍റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ഗോള്‍ നേടുന്നതില്‍ പരാജിതനായി.
ക്ളോസ് റേഞ്ച് കിക്കില്‍ തലവെച്ചാണ് സുവാരസ് ബാഴ്സലോണക്കായി ലീഡെടുത്തത്. എന്നാല്‍ 10 മിനിറ്റിനകം 50 മീറ്റര്‍ അകലെ നിന്നും അലസാന്ദ്രോ ഫ്ളോറന്‍സി നേടിയ ലോങ് റേഞ്ച് ഗോള്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ചിരുന്നു. ഫേ്ലാറന്‍സി ഉയര്‍ത്തിയടിച്ച പന്ത് ഗോള്‍വലയിലെ ത്തുന്നത് നോക്കി നില്‍ക്കാനേ ബാഴ്സ ഗോളിക്കായുള്ളൂ. സ്പാനിഷ് സംഘത്തെ നേരിടാന്‍ കനത്ത പ്രതിരോധക്കോട്ട തന്നെയാണ് റൂഡി ഗാര്‍ഷ്യയുടെ ശിഷ്യന്മാര്‍ കെട്ടിയത്.

തന്‍െറ മുന്‍ ടീമിനെതിരെ ജയിക്കണമെന്ന ബാഴ്സലോണ മാനേജര്‍ ലൂയി എന്‍റിക്കിന്‍െറ വാശിക്കാണ് ഫ്ളോറന്‍സി തടയിട്ടത്. 2011^12 സീസണില്‍ ഇറ്റാലിയന്‍ ക്ളബ് പരിശീലകനായിരുന്ന എന്‍റിക്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. ബാഴ്സയിലെ ആദ്യ സീസണില്‍ തന്നെ ട്രിപ്ള്‍ കിരീടനേട്ടം ആഘോഷിച്ച എന്‍റികിനെ സംബന്ധിച്ച് പണ്ട് പുറത്താക്കിയവരെ, അവരുടെ വീട്ടിലെ ത്തി തോല്‍പിക്കാനുള്ള അവസരമാണ് നഷ്ടമായത്.

ലാ ലിഗയിലെ അവസാന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ പകരക്കാരന്‍െറ കുപ്പായത്തിലായിരുന്നു മെസ്സി. എന്നാല്‍, 60ാം മിനിറ്റില്‍ ഗ്രൗണ്ടിലിറങ്ങിയ താരം ടീമിന്‍െറ വിജയഗോള്‍ കുറിച്ച് മിന്നിത്തിളങ്ങിയിരുന്നു. രണ്ടാം കുഞ്ഞ് പിറന്ന തിരക്കിലായിരുന്ന അര്‍ജന്‍റീന താരം കഴിഞ്ഞ ദിവസം പരിശീലനത്തിലും ടീമിനൊപ്പമില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
