സ്പിറ്റ്സ്നര്‍ ഇല്ല, ‘കൊറിയന്‍ മെസ്സി’ ഹ്യൂണ്‍ ബ്ലാസ്റ്റേഴ്സില്‍
text_fieldsകൊച്ചി: ബ്രസീലിയന്‍ ഡിഫന്‍ഡര്‍ എര്വിന് സ്പിറ്റ്സ്നര്‍ ഇത്തവണ കേരള ബ്ളാസ്റ്റേഴ്സിനായി കളിച്ചേക്കില്ളെന്ന് സൂചന. ടീമിന്‍െറ പരിശീലനം തിരുവനന്തപുരത്ത് അവസാനഘട്ടത്തോടടുക്കുമ്പോഴും എര്വിന് ടീമിനൊപ്പം എത്തിയിട്ടില്ല. സ്പിറ്റ്സ്നറിനുപകരം ദക്ഷിണ കൊറിയന്‍ താരം ദോ ദോങ് ഹ്യൂണ്‍ ബ്ളാസ്റ്റേഴ്സിലത്തെിയേക്കും. പരിശീലനത്തിനിടെ പരിക്കേറ്റ നിര്‍മല്‍ ഛേത്രിക്കു പകരം രാഹുല്‍ ബെക്കെയും മഞ്ഞക്കുപ്പായത്തിലത്തെും. ഈസ്റ്റ് ബംഗാള്‍ താരങ്ങളാണ് ഇരുവരും.
ദക്ഷിണ കൊറിയക്കുവേണ്ടി അണ്ടര്‍ 20 മത്സരം കളിച്ചിട്ടുള്ള ദോ ദോങ് ഹ്യൂണ്‍ കൊല്‍ക്കത്ത ലീഗില്‍ ഈസ്റ്റ് ബംഗാളിന് നടത്തിയ ഗോള്‍വേട്ടയാണ് ബ്ളാസ്റ്റേഴ്സിലേക്ക് വഴി തുറക്കുന്നത്. ഒമ്പത് കളികളില്‍നിന്ന് 12 ഗോള്‍ നേടിയ 21കാരന് ‘കൊറിയന്‍ മെസ്സി’യെന്നാണ് ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ നല്കിയ വിശേഷണം. ഇടങ്കാലന്‍ ഷോട്ടുകളും എതിരാളിയെ കുഴപ്പിക്കുന്ന ഡ്രിബ്ളിങ്ങുമാണ് ഇത്തരം വിശേഷണത്തിന് കാരണം. കൊല്‍ക്കത്തയിലെ ഫുട്ബാള്‍ പ്രേമികളുടെ ആരാധനയില്‍ മനംമയങ്ങിയ താരം രണ്ടോ മൂന്നോ വര്‍ഷത്തേക്കുകൂടി കരാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ആസ്ട്രേലിയന്‍ ലീഗിലും ഇന്ത്യന്‍ ലീഗിലുമൊക്കെ കളിച്ച അനുഭവസമ്പത്തും ദോ ദോങ് ഹ്യൂണിന് നേട്ടമാണ്. ഐ.എസ്.എല്‍ ആദ്യ സീസണില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ ഡ്രാഫ്റ്റ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. സ്പിറ്റ്സ്നറിനുപകരമുള്ള വിദേശിയെന്ന നിലയിലാകും ദോ ദോങ് ഹ്യൂണ്‍ ടീമിലത്തെുക. കഴിഞ്ഞ സീസണിലും ടീമിലുണ്ടായിരുന്ന താരമാണ് സ്പിറ്റ്സ്നര്‍. ഫോസ് ഡോ ഇഗ്വാക്കുവേണ്ടി കളിക്കുന്ന താരം ലോണ്‍ അടിസ്ഥാനത്തില്‍ ഇത്തവണയും ബ്ളാസ്റ്റേഴ്സില്‍ എത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എയര്‍ ഇന്ത്യ, മുംബൈ ടൈഗേഴ്സ്, മുംബൈ, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കായി ഐ ലീഗില്‍ കളിച്ച പരിചയം രാഹുല്‍ ബെക്കെക്ക് മുതല്‍ക്കൂട്ടാകും. കൊല്‍ക്കത്ത ഫുട്ബാള്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാനെതിരെ ദോ ദോങ് ഹ്യൂണിനൊപ്പം ഗോള്‍വല കുലുക്കിയ താരമാണ് രാഹുല്‍ ബെക്കെ. ഹ്യൂണ്‍ രണ്ട് ഗോളും രാഹുല്‍ ഒരുഗോളും നേടിയ മത്സരത്തില്‍ 4-0നാണ് ടീം ബഗാനെ തകര്‍ത്തത്. ഞായറാഴ്ച തിരുവനന്തപുരത്തത്തെിയ രാഹുല്‍ ടീമിനൊപ്പം പരിശീലനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
