Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബയേണിന്‍െറ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍

text_fields
bookmark_border
ബയേണിന്‍െറ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍
cancel

മ്യൂണിക്: ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന്‍െറ വിജയക്കുതിപ്പിന് ഫ്രാങ്ക്ഫൂര്‍ട്ട് എയ്ന്‍ട്രാഷിന്‍െറ കടിഞ്ഞാണ്‍. തുടര്‍ച്ചയായി 10 കളിയും ജയിച്ച് മുഴുവന്‍ പോയന്‍റ് സ്വന്തമാക്കിയ ബയേണിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ഫ്രാങ്ക്ഫൂര്‍ട്ട് അപരാജിത കുതിപ്പിന് തടയിട്ടത്. ഗോളടി യന്ത്രം റോബര്‍ട് ലെവന്‍ഡോവ്സ്കിയും അര്‍തുറോ വിദാലും ആര്‍യന്‍ റോബനും നയിച്ച മുന്നേറ്റത്തെ പ്രതിരോധപ്പൂട്ടില്‍ തളച്ചായിരുന്നു ഫ്രാങ്ക്ഫൂര്‍ട്ടുകാര്‍ സമനില പിടിച്ചത്. തുടര്‍ച്ചയായി 11 ജയവുമായി സീസണ്‍ തുടങ്ങിയ ടോട്ടന്‍ഹാമിന്‍െറ 55 വര്‍ഷം പഴക്കമുള്ള യൂറോപ്യന്‍ റെക്കോഡിനൊപ്പമത്തൊനുള്ള അവസരമാണ് ബയേണിന് നഷ്ടമായത്. 11 കളിയില്‍ 31 പോയന്‍റാണ് ബയേണിന്‍െറ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 23 പോയന്‍റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story