സി.കെ. നായുഡു ട്രോഫി: കേരളത്തിന് ഭേദപ്പെട്ട തുടക്കം
text_fieldsതിരുവനന്തപുരം: ആദ്യദിനം മഴ കളിച്ചപ്പോള്‍ സി.കെ. നായുഡു അണ്ടര്‍ 23 ടൂര്‍ണമെന്‍റില്‍ എലൈറ്റ് ഗ്രൂപ് ബിയില്‍ ശക്തരായ മഹാരാഷ്ട്രക്കെതിരെ കേരളം ഭേദപ്പെട്ട നിലയില്‍. വെളിച്ചക്കുറവുമൂലം കളി നേരത്തേ അവസാനിച്ചപ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തിട്ടുണ്ട്.
ഓപണര്‍ മുഹമ്മദ് അസറുദ്ദീനും (84) സാലി വിശ്വനാഥുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ സഞ്ജു വി സാംസണ്‍ (44), വിഷ്ണു എന്‍ ബാബു(13), അക്ഷയ് ചന്ദ്രന്‍ (26) എന്നിവരാണ് പുറത്തായത്. തുമ്പ സെന്‍റ് സേവ്യേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് ഭാഗ്യം ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍തന്നെ തിരിച്ചടിയേറ്റു. നാലാം ഓവറിലെ അവസാന പന്തില്‍ ഇല്ലാത്ത റണ്ണിന് ഓടിയ വിഷ്ണുവിനെ പി.സി. ദാഹിയ റണ്ണൗട്ടാക്കി.
തുടര്‍ന്ന് മൂന്നാമനായി ഇറങ്ങിയ സഞ്ജു അസറുദ്ദീനെ കൂട്ടുപിടിച്ച് ക്രീസില്‍ നിലയുറപ്പിച്ചതോടെ മഹാരാഷ്ട്ര ബൗളര്‍മാര്‍ ശരിക്കും വിയര്‍ത്തു.
