ചാമ്പ്യന്‍സ് ലീഗ്: യുനൈറ്റഡ്, സിറ്റി, അത്ലറ്റികോ, യുവന്‍റസ് കളത്തില്‍
text_fieldsലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ റയല്‍ മഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ബുധനാഴ്ച കളത്തില്‍. ആദ്യ രണ്ടും ജയിച്ച റയല്‍ എവേ മാച്ചില്‍ ഫ്രഞ്ച് സംഘം പി.എസ്.ജിക്കു മുന്നിലിറങ്ങുമ്പോള്‍ യുനൈറ്റഡിന് റഷ്യന്‍ മണ്ണില്‍ പരീക്ഷണം. സി.എസ്.കെ.എ മോസ്കോയെയാണ് യുനൈറ്റഡ് നേരിടുന്നത്്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റി സെവിയ്യയെ സ്വന്തം മണ്ണില്‍ നേരിടും.
ഗോളടി മികവില്‍ മൂന്നാം അങ്കത്തിനിറങ്ങുന്ന റയലിന് പാരിസില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് തങ്ങളുടെ മുന്‍ താരം തന്നെയാണ്. ഉജ്ജ്വല ഫോമിലുള്ള എയ്ഞ്ചല്‍ ഡി മരിയ പി.എസ്.ജിയുടെ ജഴ്സിയിലിറങ്ങുമ്പോള്‍ വേദനിക്കുന്നതും റയലിന്‍െറ ആരാധകര്‍ക്കാവും. നാലു സീസണില്‍ റയലില്‍ കളിച്ച ഡി മരിയ കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലത്തെിയ ശേഷമാണ് ഇപ്പോള്‍ പി.എസ്.ജിയിലത്തെുന്നത്. തന്‍െറ മുന്‍ ക്ളബിനെതിരെ ബൂട്ടണിയുന്നതും ആദ്യം. ടോണി ക്രൂസിനെയും ജെയിംസ് റോഡ്രിഗസിനെയും ടീമിലത്തെിക്കാന്‍ ഡി മരിയയെ വിട്ടുനല്‍കിയ റയല്‍ കോച്ച് ഫ്ളോറന്‍റിന പെരസിന്‍െറ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. റയലിനെതിരെ ഗോളടിച്ചാല്‍ ആഘോഷിക്കാന്‍ താനില്ളെന്ന് വ്യക്തമാക്കിയതിലൂടെ താരത്തിന്‍െറ സ്പാനിഷ് സ്നേഹം വറ്റിയിട്ടില്ളെന്നും വ്യക്തം. ഗോള്‍വേട്ടയില്‍ റൗളിനെ കടന്ന ക്രിസ്റ്റ്യാനോയാണ് റയലിന്‍െറ കരുത്ത്. മിന്നുന്ന ഫോമിലുള്ള ക്രിസ്റ്റ്യാനോക്കൊപ്പം, ലൂകാ മോദ്രിച്, കരിം ബെന്‍സേമ എന്നിവരും ടീമിലത്തെും.
ഗ്രൂപ് ‘ബി’യില്‍ ഓരോ തോല്‍വിയും ജയവുമായാണ് യുനൈറ്റഡ് മൂന്നാം അങ്കത്തില്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പി.എസ്.വി ഐന്തോവനോട് തോറ്റ യുനൈറ്റഡ് രണ്ടാം മത്സരത്തില്‍ വോള്‍ഫ്സ്ബര്‍ഗിനെ 2^1ന് തോല്‍പിച്ചാണ് തിരിച്ചുവന്നത്.
ഇന്നത്തെ മത്സരങ്ങള്‍
അത്ലറ്റികോ മഡ്രിഡ് x അസ്താന, സി.എസ്.കെ.എ മോസ്കോ x മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഗലറ്റസറായ് x ബെന്‍ഫിക, യുവന്‍റസ് x ബൊറൂസിയ, മാല്‍മോ x ഷാക്തര്‍, മാഞ്ചസ്റ്റര്‍ സിറ്റി x സെവിയ്യ, പി.എസ്.ജി x റയല്‍ മഡ്രിഡ്, വോള്‍ഫ്സ്ബര്‍ഗ് x പി.എസ്.വി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
