തുര്‍ക്മെനിസ്താനില്‍ ഇന്ത്യക്ക് മരണപ്പോരാട്ടം
text_fieldsഅശ്ഗബാത്: മൂന്നുദിവസം മുമ്പുമാത്രം ഒരുമിച്ച 22 അംഗ സംഘം. ക്യാമ്പും തയാറെടുപ്പുമില്ല. മാറിമാറി കയറിയ 16 മണിക്കൂര്‍ വിമാനയാത്രയുടെ ക്ഷീണവും. എതിരാളിയെ പഠിക്കാനോ കളിതന്ത്രം മെനയാനോ നേരമില്ലാതെ ഇന്ത്യന്‍ ഫുട്ബാള്‍ ടീം 2018 റഷ്യ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ജീവന്മരണ പോരാട്ടത്തില്‍ വ്യാഴാഴ്ച തുര്‍ക്മെനിസ്താനെതിരെ. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് അശ്ഗബാത്തിലെ കൊപെറ്റ്ഡാഗ് സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ മേഖലാ രണ്ടാം റൗണ്ടിലെ ഗ്രൂപ് ‘ഡി’ അങ്കം.
തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ ബാക്ക്ഫൂട്ടിലാക്കിയ ഇന്ത്യക്ക് വ്യാഴാഴ്ച ജയിച്ചാലേ പ്രതീക്ഷയുള്ളൂ. ഒമാനോടും (1^2) ഗുവാമിനോടും (2^1) ഇറാനോടും (0^3) തോറ്റാണ് ഇന്ത്യ നിര്‍ണായക അങ്കത്തിനിറങ്ങുന്നത്. ഗ്രൂപ്പില്‍ ഇന്ത്യ അവസാന സ്ഥാനക്കാരാണെങ്കില്‍ ഒരു സമനിലയും രണ്ട് തോല്‍വിയുമായി തൊട്ടുമുകളില്‍ നാലാം സ്ഥാനത്തുള്ള തുര്‍ക്മെനിസ്താനും മത്സരം നിര്‍ണായകം. ആഴ്ചകള്‍ നീണ്ട തയാറെടുപ്പിനൊടുവിലായിരുന്നു ഇറാനെ നേരിട്ടതെങ്കില്‍ തുര്‍ക്മെനിസ്താനില്‍ പറന്നത്തെിയപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.
.png)
പരിശീലനമോ തയാറെടുപ്പോ ഇല്ല. ഐ.എസ്.എല്‍ തിരക്കിനിടയില്‍ വിവിധ ക്ളബുകളില്‍നിന്നുള്ള താരങ്ങളെ വിളിച്ച് തട്ടിക്കൂട്ടിയ ടീമിന്‍െറ കാര്യത്തില്‍ കോച്ച് കോണ്‍സ്റ്റന്‍ൈറനുപോലും ഉറപ്പില്ല. ഞായറാഴ്ച മാത്രമാണ് കളിക്കാരെ ക്ളബുകള്‍ വിട്ടുനല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ടീം പോരാട്ടഭൂമിയിലത്തെിയത്. പരിക്കും കോച്ചിനെ അലട്ടുന്നുണ്ട്. ഐ.എസ്.എല്ലിലെ സൂപ്പര്‍ കോച്ചുമാരുടെ കീഴില്‍ ഒരുങ്ങിയാണ് കളിക്കാരത്തെുന്നത് എന്നതില്‍ സമാധാനിക്കാം.
ലോക റാങ്കിങ്ങില്‍ ഇന്ത്യ 167ഉം തുര്‍ക്മെനിസ്താന്‍ 155ഉം സ്ഥാനത്താണ്. എന്നാല്‍, കഴിഞ്ഞ ജൂണില്‍ ഇറാനെ ഹോംമാച്ചില്‍ 1^1ന് സമനിലയില്‍ തളച്ച മധ്യേഷ്യക്കാര്‍ ചില്ലറക്കാരല്ല. ആശങ്കകള്‍ക്കിടയില്‍ മലയാളി താരം റിനോ ആന്‍േറായും ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
