ബ്ലാസ്റ്റേഴ്സ്, നോര്‍ത് ഈസ്റ്റ് അങ്കം നാളെ
text_fieldsകൊച്ചി: ഐ.എസ്.എല്‍ ആദ്യ സീസണിലെ രണ്ടാം സ്ഥാനക്കാരുടെയും അവസാന സ്ഥാനക്കാരുടെയും മത്സരത്തിന് ചൊവ്വാഴ്ച കൊച്ചി വേദിയാകും. ഹോം മത്സരത്തിന്‍െറ ആവേശത്തില്‍ ബ്ളാസ്റ്റേഴ്സും ജയിച്ചുമുന്നേറാന്‍ നോര്‍ത് ഈസ്റ്റ് യുണൈറ്റഡും തയാറെടുപ്പ് തുടങ്ങി. നോര്‍ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങള്‍ ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലത്തെി. മാര്‍ക്വീതാരം സിമോവ സബ്രോസ, മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹ്നേഷ്, ബ്ളാസ്റ്റേഴ്സ് മുന്‍ താരം ഹെങ്ബര്‍ട്ട് അടക്കമുള്ള താരനിരയാണ് ഞായറാഴ്ച എത്തിയത്. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് ടീം അംഗങ്ങളുടെ താമസം. ചെണ്ടമേളത്തോടെയും പുഷ്പഹാരം അണിയിച്ചുമാണ് ഹോട്ടല്‍ ജീവനക്കാര്‍ താരങ്ങളെ സ്വീകരിച്ചത്. ഞായറാഴ്ച ടീം എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ദക്ഷിണാഫ്രിക്കയിലായിരുന്നു ടീമിന്‍െറ പടയൊരുക്കം.
തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു ബ്ളാസേ്റ്റഴ്സിന്‍െറ പരിശീലനം. മത്സരത്തിന് മുന്നോടിയായി തിങ്കളാഴ്ച ഇരുടീമും ഹോട്ടല്‍ ക്രൗണ്‍ പ്ളാസയില്‍ മാധ്യമങ്ങളെ കാണും. വൈകീട്ട് ഓരോ മണിക്കൂര്‍ വീതം കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. 4.45 മുതല്‍ 5.45 വരെയാണ് ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലനം. 6.30 മുതല്‍ 7.30 വരെയാണ് നോര്‍ത് ഈസ്റ്റ് യുണൈറ്റഡിന്‍െറ പരിശീലനം. അതേസമയം, രണ്ടുദിവസമായി പെയ്യുന്ന മഴ പരിശീലനത്തിന് വെല്ലുവിളിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
