ചെന്നൈയിനും ചാമ്പ്യനും നേര്‍ക്കുനേര്‍
text_fieldsചെന്നൈ: കളിയുടെയും കരുത്തിന്‍െറയും കാര്യത്തില്‍ ആദ്യ സീസണില്‍ ഒന്നാംനിരയില്‍തന്നെ സ്ഥാനംപിടിച്ച രണ്ടു ടീമുകളുടെ മാറ്റുരക്കലോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം പതിപ്പിന് തുടക്കമാകും. ഒരു കൂട്ടര്‍ ചാമ്പ്യന്മാരുടെ പെരുമയിലാണെങ്കില്‍ മറുപക്ഷം ഗ്രൂപ് ഘട്ടത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്തതിന്‍െറ നിറമുള്ള ഓര്‍മകളിലാണ് കേരള ബ്ളാസ്റ്റേഴ്സിനെ തോല്‍പിച്ച് പ്രഥമ ഐ.എസ്.എല്‍ രാജാക്കന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും അതേ ബ്ളാസ്റ്റേഴ്സിനോട് സെമിയില്‍ മുട്ടുകുത്തേണ്ടിവന്ന ചെന്നൈയിന്‍ എഫ്.സിയും.
സ്വന്തം തട്ടകമായ ചെന്നൈ മറീന അരീനയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് കൊല്‍ക്കത്തയുടെ വെല്ലുവിളി ചെന്നൈയിന്‍ ഏറ്റെടുക്കുന്നത്. ഹോം മുന്‍തൂക്കം മുതലാക്കി എതിരാളികളെ പരീക്ഷിക്കുകയാണ് മാര്‍കോ മറ്റെരാസിയുടെ ശിഷ്യവൃന്ദത്തിന്‍െറ ലക്ഷ്യം. മിഡ്ഫീല്‍ഡിലും ഡിഫന്‍സിലും കഴിഞ്ഞതവണയുണ്ടായിരുന്ന പോരായ്മകള്‍ നികത്തിയാണ് ചെന്നൈയിന്‍െറ പടപുറപ്പാട്. സെറ്റ് പീസുകളിലൂടെ വിസ്മയിപ്പിച്ച ബ്രസീലിയന്‍ എലാനോ ബ്ളൂമറിനെ മാര്‍ക്വീതാരമായി നിലനിര്‍ത്തിയ ടീം, കോച്ച് മറ്റെരാസിയുടെ ഇറ്റലിയില്‍നിന്നും ബ്രസീലില്‍നിന്നും കൂടുതല്‍ പ്രതിഭകളെ കണ്ടത്തെി ശക്തികൂട്ടുന്നതില്‍ പ്രത്യേകം ശ്രദ്ധവെച്ചിട്ടുണ്ട്.
കഴിഞ്ഞതവണ കൊല്‍ക്കത്തയുടെ നിരയില്‍ തിളങ്ങിയ ഐ.എസ്.എല്ലിന്‍െറ ചരിത്രത്തിലെ ആദ്യ ഗോളിനുടമയായ ഇത്യോപ്യന്‍ സ്ട്രൈക്കര്‍ ഫിക്രുവും കാമറൂണ്‍ ഗോള്‍കീപ്പര്‍ അപൗല എഡിമ ഏദെലും തങ്ങളുടെ ആദ്യ ഐ.എസ്.എല്‍ ക്ളബിനെതിരെ ബൂട്ടുകെട്ടി ചെന്നൈയിനായി ഇറങ്ങുമെന്ന പ്രത്യേകതയുമുണ്ട്. ബെര്‍ണാഡ് മെന്‍ഡിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് ഏത് മുന്നേറ്റത്തെയും വലക്കുന്നതില്‍ മുന്നില്‍ നില്‍ക്കും.
ആദ്യ സീസണില്‍ കിരീടം നേടിത്തന്ന നിരയില്‍ നല്ളൊരുഭാഗത്തെ ഒഴിവാക്കിയാണ് സ്പാനിഷ് കോച്ച് അന്‍േറാണിയോ ഹബാസിനുകീഴില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത എത്തുന്നത്. ഫിക്രു, ലൂയി ഗാര്‍ഷ്യ, ജൊഫ്രി മാത്യു തുടങ്ങിയ താരങ്ങളൊന്നുമില്ളെങ്കിലും ചാമ്പ്യന്മാരുടെ പകിട്ടിന് കുറവൊന്നുമില്ല.
കേരള ബ്ളാസ്റ്റേഴ്സിന്‍െറ കഴിഞ്ഞ തവണത്തെ ഫൈനല്‍ പ്രവേശത്തിന് പിന്നിലെ ചാലകശക്തിയായിരുന്ന ഇയാന്‍ ഹ്യൂമിനത്തെന്നെ പാളയത്തിലത്തെിച്ചാണ് കൊല്‍ക്കത്ത ഇത്തവണ കരുത്ത് വര്‍ധിപ്പിച്ചത്. ടൂര്‍ണമെന്‍റിലെ ഏറ്റവും പ്രായംകുറഞ്ഞ മാര്‍ക്വീ താരത്തിന്‍െറ റോളില്‍ ഹെല്‍ഡര്‍ പോസ്റ്റിഗ മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
