അത് ലറ്റികോ മഡ്രിഡിന് കാലിടറി
text_fieldsമഡ്രിഡ്: വന്‍ അട്ടിമറി അത്ലറ്റികോ മഡ്രിഡിന്‍െറ തലയില്‍ മാത്രം എഴുതിയിരുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടദിനത്തില്‍ യൂറോപ്യന്‍ ഫുട്ബാളിലെ മറ്റു വമ്പന്മാര്‍ക്കെല്ലാം ജയത്തിന്‍െറ ആവേശത്തിമിര്‍പ്പ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രത്തിലേക്ക് ഷോട്ടുതിര്‍ത്ത ഗ്രൂപ്പ് എ മത്സരത്തില്‍ സ്വീഡിഷ് ക്ളബ് മാല്‍മോയെ 2^0ത്തിന് റയല്‍ മഡ്രിഡ് തകര്‍ത്തുവിട്ടു. ഗ്രൂപ്പ് ഡിയില്‍ സ്പാനിഷ് ക്ളബ് സെവിയ്യക്കെതിരെ 2^0ത്തിന് നിലവിലെ ഫൈനലിസ്റ്റ് യുവന്‍റസും തോല്‍പിച്ചു.
തിരിച്ചുവരവ് മാത്രം ലക്ഷ്യമിട്ട് പോരിനിറങ്ങിയ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗുകാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും 2^1 എന്ന സമാന സ്കോര്‍ നിലയുമായി ജയിച്ചുകയറി. ഡി ഗ്രൂപ്പില്‍ ജര്‍മന്‍ ക്ളബ്ബ് ബൊറൂസിയ മഗ്ളബാചിനെ സിറ്റി സ്വന്തം തട്ടകത്തില്‍ തകര്‍ത്തപ്പോള്‍, ബിഗ്രൂപ്പില്‍ എവേ ഏറ്റുമുട്ടലില്‍ മറ്റൊരു ജര്‍മന്‍ കൂട്ടമായ വോള്‍സ്ബുര്‍ഗിനെയാണ് യുനൈറ്റഡ് മുട്ടുകുത്തിച്ചത്. ഗ്രൂപ്പ് എയില്‍ ഫ്രഞ്ച് ചാമ്പ്യന്‍ പാരിസ് സെന്‍റ് ജെര്‍മെയ്ന്‍െറ 3^0 കുതിപ്പിന് മുന്നില്‍ യുക്രെയ്ന്‍ ക്ളബ് ഷക്തര്‍ ഡൊണെറ്റ്സ്ക് നിഷ്പ്രഭരായി. ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ പിന്നില്‍നിന്ന് പൊരുതിക്കയറിയ പോര്‍ചുഗീസ് ക്ളബ് ബെന്‍ഫിക്കയോട് 2^1 നാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ അത്ലറ്റികോ മഡ്രിഡ് വീണത്.
റയല്‍ മാത്രം
മഡ്രിഡ് നാട്ടുകാരില്‍ ജയം കൂടെ നിന്നത് റയലിനൊപ്പം മാത്രം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ഇരട്ടഗോളുമായി റയലിന് ജയമൊരുക്കി. ചരിത്രം റൊണാള്‍ഡോ കാല്‍ക്കീഴിലാക്കിയപ്പോള്‍ റയലിന് മുന്നില്‍ വീണുടയാനായി മാല്‍മോയുടെ വിധി. 29 ാം മിനിറ്റിലും 90 ാം മിനിറ്റിലുമാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. ഏറെ ശ്രമങ്ങള്‍ മാല്‍മോ ഗോള്‍കീപ്പര്‍ ജൊഹാന്‍ വിലന്‍ഡിന് മുന്നില്‍ പൊലിഞ്ഞതിന് ശേഷമാണ് റൊണാള്‍ഡോ രണ്ടാം തവണ വലകുലുക്കിയത്. തുടര്‍ച്ചയായ രണ്ടാം ജയവുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനവും റയല്‍ നിലനിര്‍ത്തി.
അത്ലറ്റികോ മഡ്രിഡിനെ പിന്നില്‍നിന്ന് കുതിച്ചുകയറിയാണ് ബെന്‍ഫിക്ക വീഴ്ത്തിയത്. 23ാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറിയയിലൂടെ മുന്നില്‍ കയറിയ അത്ലറ്റികോയെ 36 ാം മിനിറ്റില്‍ നികോളസ് ഗെയ്റ്റന്‍െറ ഗോളിലൂടെ ബെന്‍ഫിക്ക സമനിലയില്‍ കുരുക്കി. 51ാം മിനിറ്റില്‍ ഗെയ്റ്റാന്‍ ഒരുക്കി നല്‍കിയ അവസരത്തിലൂടെ പന്ത് വലയിലത്തെിച്ച ഗോണ്‍സാലോ ഗ്യൂഡെസ് ജയവും ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനവും ബെന്‍ഫിക്കക്ക് നേടിക്കൊടുത്തു.
പിന്നില്‍നിന്ന് പടവെട്ടി മാഞ്ചസ്റ്റര്‍ പട
സ്കോര്‍ നിലയില്‍ മാത്രമല്ല, പോരാട്ടത്തിലും സമാനമായിരുന്നു മാഞ്ചസ്റ്റര്‍ നാട്ടില്‍ നിന്നുള്ള യുനൈറ്റഡിന്‍െറയും സിറ്റിയുടെയും ജയങ്ങള്‍. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ വോള്‍ഫ്സ്ബുര്‍ഗിന്‍െറ ഡാനിയേല്‍ കാലിഗുരിയുടെ ഗോളില്‍ നാലാം മിനിറ്റില്‍ തന്നെ യുനൈറ്റഡ് പിന്നാക്കം പോയി. എന്നാല്‍, പിന്നീട് നിരന്തരം ആക്രമിച്ച യുനൈറ്റഡിനായി, യുവാന്‍ മാറ്റ എന്ന രക്ഷകന്‍ അവതരിച്ചത് വാന്‍ ഗാലിന്‍െറ മാനം കാത്തു. വോള്‍ഫ്സിനെ മുന്നിലത്തെിച്ച അതേ കാലിഗുരിയുടെ ‘കൈപ്പിഴ’യിലൂടെ നേടിയെടുത്ത പെനാല്‍റ്റി 34 ാം മിനിറ്റില്‍ മാറ്റ ലക്ഷ്യത്തിലത്തെിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജര്‍മന്‍ ടീമിനായിരുന്നു ആക്രമണത്തിന്‍െറ നിയന്ത്രണം.
എന്നാല്‍, മിനിറ്റുകള്‍ക്കകം പ്രത്യാക്രമണം നടത്തിയ യുനൈറ്റഡിനായി മാറ്റ വീണ്ടും ഗോളിന് വഴിയൊരുക്കിക്കൊടുത്തു. മാറ്റയുടെ അസിസ്റ്റില്‍ നിന്നും വലയില്‍ പന്തത്തെിച്ചത് ക്രിസ് സ്മാലിങ്ങും(54 ാം മിനിറ്റ്). 2^1 ന് മുന്നില്‍ കയറിയ യുനൈറ്റഡിനെ പിന്നീട് പിടിച്ചുനിര്‍ത്താന്‍ സന്ദര്‍ശകര്‍ക്കായില്ല. 90 ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ വലയിലത്തെിച്ച പെനാല്‍റ്റിയാണ് സിറ്റിക്ക് വിലപ്പെട്ട മൂന്നു പോയന്‍റുകള്‍ സമ്മാനിച്ചത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം 54 ാം മിനിറ്റില്‍ സ്ട്രൈക്കര്‍ ലാഴ്സ് സ്റ്റിന്‍ഡ്ലിലൂടെയാണ് ബൊറൂസിയ മഗ്ളബാച് മുന്നില്‍ കയറിയത്. യൂറോപ്യന്‍ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങാതിരിക്കാന്‍ ജയം അനിവാര്യമായിരുന്ന സിറ്റിക്കായി 65 ാം മിനിറ്റില്‍ നികോളസ് ഓട്ടമന്‍ഡിയുടെ വക സമനിലഗോളത്തെി.
മത്സരം സമനിലയില്‍ തൂങ്ങി അവസാനിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കെയാണ് ഒരു മിനിറ്റ് ശേഷിക്കെ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധി എത്തിയത്. 90 ാം മിനിറ്റില്‍ കിക്കെടുത്ത അഗ്യൂറോ ജയത്തിലേക്ക് പന്തടിച്ചുകയറ്റി. ജയിച്ചെങ്കിലും ഗ്രൂപ്പില്‍ മൂന്നാമതാണ് സിറ്റി.
കുതിപ്പ് നിലക്കാതെ യുവന്‍റസും പി.എസ്.ജിയും
ഡേവിഡ് ലൂയിസിന്‍െറ ബൂട്ടുകള്‍ ഏറെ നാള്‍ക്ക് ശേഷം ഗോള്‍ കണ്ട മത്സരത്തില്‍ ഷക്തര്‍ ഡൊനെറ്റ്സിനെതിരെ പി.എസ്.ജിയുടെ 3^0 ജയം അനായാസമായിരുന്നു. ഏഴാം മിനിറ്റില്‍ സെര്‍ജ് ഓറിയറാണ് ഫ്രഞ്ചുകാരെ മുന്നിലത്തെിച്ചത്. 23ാം മിനിറ്റില്‍ ഡേവിഡ് ലൂയിസിന്‍െറ ഗോളുമത്തെിയതോടെ 2^0 എന്ന നിലയില്‍ പി.എസ്.ജി ഉയര്‍ന്നു. സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചിന്‍െറ ഗോളടി ശ്രമഫലമായി കളിയുടെ ഇഞ്ച്വറി ടൈമില്‍ ഷക്തറിന്‍െറ ദരിയോ സര്‍നയുടെ സെല്‍ഫ് ഗോളിലേക്ക് കാലുവെച്ചു. ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരവും ജയിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ റയലിന്‍െറ പിന്നിലായതിനാല്‍ രണ്ടാമതാണ് പി.എസ്.ജി.
സീരി എയിലെ തോല്‍വികളില്‍ തളരാതെ സെവിയ്യക്കെതിരെ കളിച്ച ഇറ്റാലിയന്‍ ചാമ്പ്യന്‍ യുവന്‍റസിനായി അല്‍വാരോ മൊറാട്ടയും സിമോണ്‍ സസയുമാണ് വലകുലുക്കിയത്. 41 ാം മിനിറ്റില്‍ അല്‍വാരോ ലക്ഷ്യം കണ്ടപ്പോള്‍ 87 ാം മിനിറ്റിലാണ് സസയുടെ ഗോളത്തെിയത്. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനം യുവന്‍റസിന്‍െറ കൈയില്‍ ഭദ്രമാണ്. തോറ്റെങ്കിലും ഗോള്‍ ശരാശരിയുടെ മികവില്‍, മാഞ്ചസ്റ്റര്‍ സിറ്റിക്കും മുകളില്‍ രണ്ടാം സ്ഥാനത്ത് സെവിയ്യയുണ്ട്. ഗ്രൂപ്പ് ബിയില്‍, ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പിച്ച പി.എസ്.വിക്ക് രണ്ടാം മത്സരത്തില്‍ അടിതെറ്റി. റഷ്യന്‍ ക്ളബ്ബ് സി.എസ്.കെ.എ മോസ്കോയോട് 3-2 നാണ് നെതര്‍ലന്‍ഡ്സുകാര്‍ തോല്‍വി വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
