Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുനൈറ്റഡിന് ജയം; സിറ്റിക്ക് സമനില

text_fields
bookmark_border
യുനൈറ്റഡിന് ജയം; സിറ്റിക്ക് സമനില
cancel

ലണ്ടന്‍: ഡച്ചുകാരന്‍ കോച്ച് വാന്‍ഗാലിനുകീഴില്‍ അവസരത്തിനൊത്തുയര്‍ന്ന് കുതിക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. തുടക്കത്തിലെ കല്ലുകടിയെല്ലാം മാറ്റിയ ചെമ്പട രണ്ട് സമനിലകള്‍ക്കൊടുവില്‍ വീണ്ടും വിജയവഴിയിലത്തെി. വെസ്റ്റ്ബ്രോംവിച്ചിനെ 2-0ത്തിന് തോല്‍പിച്ചാണ് യുനൈറ്റഡ് പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയത്. 52ാം മിനിറ്റില്‍ ജെസി ലിന്‍ഗാഡിന്‍െറ ഗോളിലൂടെ തുടങ്ങിയ യുനൈറ്റഡിന് ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ഗോളിലൂടെ യുവാന്‍ മാട്ട വിജയമുറപ്പിച്ചു.
ഞായറാഴ്ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ആസ്റ്റന്‍ വില്ല ഗോള്‍ രഹിത സമനിലയില്‍ തളച്ചു.  12 കളിയില്‍ 26 പോയന്‍റുമായി സിറ്റി ഒന്നാമതാണ്. 24 പോയന്‍റുള്ള യുനൈറ്റഡ് നാലാം സ്ഥാനത്തും. മറ്റു മത്സരങ്ങളില്‍ ലിഷസ്റ്റര്‍ സിറ്റി 2-1ന് വാറ്റഫോഡിനെയും, നോര്‍വിച് 1-0ത്തിന് സ്വാന്‍സീ സിറ്റിയെയും സതാംപ്ടന്‍ 1-0ത്തിന് സണ്ടര്‍ലന്‍ഡിനെയും തോല്‍പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story