Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അണ്ടര്‍ 17 ലോകകപ്പ്: ട്രോഫിയും ദീപശിഖയും ഇന്ത്യ ഏറ്റുവാങ്ങി

text_fields
bookmark_border
അണ്ടര്‍ 17 ലോകകപ്പ്: ട്രോഫിയും ദീപശിഖയും ഇന്ത്യ ഏറ്റുവാങ്ങി
cancel

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഇന്ത്യ ട്രോഫിയും ദീപശിഖയും ഏറ്റുവാങ്ങി. ചിലിയില്‍  16ാമത് അണ്ടര്‍ 17 ലോകകപ്പിന്‍െറ സമാപന വേദിയിലാണ് ഫിഫ ട്രോഫിയും ദീപശിഖയും ഇന്ത്യക്ക് കൈമാറിയത്. എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസാണ് ട്രോഫിയും ദീപശിഖയും ഏറ്റുവാങ്ങിയത്.

ഫുട്ബാളിനെ ഇന്ത്യയില്‍ വളര്‍ത്താനുള്ള സുപ്രധാന പടവുകളിലൊന്നായാണ് എ.ഐ.എഫ്.എഫ് ടൂര്‍ണമെന്‍റിനെ കാണുന്നത്. ഫുട്ബാള്‍ മേള ഏറ്റവും മികച്ചരീതിയിലും സുതാര്യമായും സംഘടിപ്പിക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ളെന്ന നിലപാടിലാണ് ഫെഡറേഷനെന്നും കുശാല്‍ ദാസ് പറഞ്ഞു. 24 രാജ്യങ്ങള്‍ 52 മത്സരങ്ങളില്‍ മാറ്റുരക്കുന്ന മേള ഫിഫ സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആറ് ലോകോത്തര വേദികളിലാണ് അരങ്ങേറുന്നത്. കേരളത്തില്‍ കൊച്ചിയിലാണ് മത്സരം.   

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story