Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഫ് കപ്പ്: റോബിൻ സിങ്ങിൻെറ ഇരട്ടഗോളിൽ ഇന്ത്യക്ക് ജയം

text_fields
bookmark_border
സാഫ് കപ്പ്: റോബിൻ സിങ്ങിൻെറ ഇരട്ടഗോളിൽ ഇന്ത്യക്ക് ജയം
cancel
camera_alt???? ?????? ??????? ???? ????? ????????? ??????????

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബാളിൽ ആതിഥേയരായ ഇന്ത്യക്ക് വിജയത്തുടക്കം. ശ്രീലങ്കയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ ജയിച്ചത്. ഡൽഹി ഡൈനമോസ് താരമായ റോബിൻ സിങ്ങിൻെറ ഇരട്ട ഗോളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിലായിരുന്ന റോബിൻ ഇന്ത്യക്കുവേണ്ടിയും നല്ല കളിയാണ് കാഴ്ചവെച്ചത്.

ജെജെ ലാൽപെഖുലക്കൊപ്പം മുന്നേറ്റ നിരയിലാണ് റോബിൻ സിങ് കളിച്ചത്. സുനിൽ ഛേത്രിയേയും സഞ്ജു പ്രധാനെയും വിങ്ങിലേക്ക് മാറ്റുകയും ചെയ്തു. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും പിറന്നത്. 51ാം മിനിറ്റിൽ ഛേത്രി നൽകിയ പാസ് സ്വീകരിച്ച റോബിൻ സിങ് പന്ത് പിഴവൊന്നും കൂടാതെ വലയിലാക്കി. 74ാം മിനിറ്റിൽ റോബിൻ രണ്ടാം ഗോളും അടിച്ചു. ഛേത്രി തന്നെയായിരുന്നു ഇത്തവണയും വഴിയൊരുക്കിയത്. ഛേത്രിയുടെ ഹെഡർ പാസിൽ നിന്നാണ് റോബിൻ ഗോൾ നേടിയത്. നിരവധി അവസരങ്ങൾ ഇന്ത്യക്ക് മത്സരത്തിൽ ലഭിച്ചെങ്കിലും ഗോളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. നാളെ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ന് രണ്ട് മത്സരങ്ങളാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ആദ്യ മത്സരത്തിൽ മാലദ്വീപ് ബംഗ്ലാദേശിനെ നേരിടും.  അഫ്ഗാനിസ്താനും ഭൂട്ടാനും തമ്മിലാണ് രണ്ടാമത്തെ മത്സരം. മാലദ്വീപും അഫ്ഗാനിസ്താനും ആദ്യ മത്സരം ജയിച്ചിരുന്നു. എന്നാൽ ആദ്യ മത്സരം തോറ്റ ബംഗ്ലാദേശിനും ഭൂട്ടാനും ഇന്ന് ജയം അനിവാര്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story