Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഴ്സനല്‍ സിറ്റിയെ വീഴ്ത്തി

text_fields
bookmark_border
ആഴ്സനല്‍ സിറ്റിയെ വീഴ്ത്തി
cancel

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടക്കാര്‍ മാറ്റുരച്ച അങ്കത്തില്‍ ആഴ്സനലിന് ജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ആഴ്സനല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. ഒന്നാം പകുതിയില്‍ തിയോ വാല്‍ക്കോട്ടും (33) ഒലിവര്‍ ജിറൂഡും (45) ആണ് ഗണ്ണേഴ്സിനുവേണ്ടി വലകുലുക്കിയത്. സിറ്റിയുടെ ആശ്വാസ ഗോള്‍ 82ാം മിനിറ്റില്‍ യായ ടുറെയുടെ ബൂട്ടിലൂടെയായിരുന്നു. ഇതോടെ പോയന്‍റ് പട്ടികയില്‍ സിറ്റിയെ മറികടന്ന് ആഴ്സനല്‍ രണ്ടാമതായി. ലെസ്റ്റര്‍ സിറ്റി (38), ആഴ്സനല്‍ (36), സിറ്റി (32) എന്നിങ്ങനെയാണ് നിലവിലെ ക്രമം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story