Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.എഫ്.എ...

കെ.എഫ്.എ നേതൃത്വത്തില്‍ സെവന്‍സ്, ഫൈവ്സ് ടൂര്‍ണമെന്‍റുകള്‍

text_fields
bookmark_border
കെ.എഫ്.എ നേതൃത്വത്തില്‍ സെവന്‍സ്, ഫൈവ്സ് ടൂര്‍ണമെന്‍റുകള്‍
cancel

കൊച്ചി: കേരള ഫുട്ബാള്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ സെവന്‍സ്, ഫൈവ്സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നു. നിലവിലുള്ള സെവന്‍സ്, ഫൈവ്സ് ടൂര്‍ണമെന്‍റുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനൊപ്പം അവയില്ലാത്ത സ്ഥലങ്ങളില്‍ പുതിയ ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കെ.എഫ്.എ പദ്ധതി. കേരള സ്റ്റേറ്റ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഓര്‍ഗനൈസിങ് കമ്മിറ്റിയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റുകള്‍ നടക്കുക.
ഫിഫയുടെ വില്ളേജ് ഡെവലപ്മെന്‍റ് ഫുട്ബാള്‍ പദ്ധതിയുടെ ഭാഗമായാണ് സെവന്‍സ്, ഫൈവ്സ് ഫുട്ബാളിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരങ്ങള്‍ കെ.എഫ്.എയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിരിക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ക്ളബുകള്‍ക്കും കളിക്കാര്‍ക്കും പങ്കെടുക്കാം. കാസര്‍കോട് എളംപച്ചിയില്‍ ഈ മാസവും കണ്ണൂര്‍ വളപട്ടണം, കോഴിക്കോട് മാവൂര്‍ എന്നിവിടങ്ങളില്‍ ജനുവരിയിലും മലപ്പുറത്തെ കൊണ്ടോട്ടി, വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളില്‍ ഫെബ്രുവരിയിലും സെവന്‍സ് ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Show Full Article
TAGS:KFA
Next Story