ആഴ്സനല്‍ നമ്പര്‍ വണ്‍
text_fieldsലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് കാണാതെ പുറത്തായതിനു പിന്നാലെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി. വമ്പന്മാരുടെ വഴിമുടക്കികളായ എ.എഫ്.സി ബേണ്‍ മൗത്താണ് 2-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ കഥകഴിച്ചത്. ഞായറാഴ്ച രാത്രിയിലെ പോരാട്ടത്തില്‍ ആസ്റ്റന്‍വില്ലക്കെതിരെ നേടിയ എവേ ജയവുമായി ആഴ്സനല്‍ കിരീടപ്പോരാട്ടത്തില്‍ ഒന്നാമതത്തെി. മാഞ്ചസ്റ്റര്‍ സിറ്റിയെയും ലീസസ്റ്ററിനെയും പിന്തള്ളിയാണ് ആഴ്സനലിന്‍െറ കുതിപ്പ്. കളിയുടെ എട്ടാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡും, ആരോണ്‍ റംസിയും നേടിയ ഗോളിലൂടെയായിരുന്നു ഗണ്ണേഴ്സിന്‍െറ ആധികാരിക ജയം.
16 കളിയില്‍ 33 പോയന്‍റുമായാണ് ആഴ്സനല്‍ ഒന്നാമതായത്. സിറ്റിക്കും ലീസസ്റ്ററിനും 32 പോയന്‍റാണുള്ളത്.
ചെല്‍സിയെ ഒരു ഗോളിന് ശരിപ്പെടുത്തിയത്തെിയായിരുന്നു ബേണ്‍മൗത്ത് മാഞ്ചസ്റ്ററിനെതിരെ ബൂട്ടണിഞ്ഞത്. കിക്കോഫിനു പിന്നാലെ രണ്ടാം മിനിറ്റില്‍തന്നെ അവര്‍ ലൂയി വാന്‍ഗാലിനെ ഞെട്ടിച്ചു. രണ്ടാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് ഗോളാക്കി ജൂനിയര്‍ സ്റ്റാനിസ്ലാസ് ലീഡ് നല്‍കി. കളമുണരുംമുമ്പേ വഴങ്ങിയ ഗോളില്‍ പകച്ച യുനൈറ്റഡ് 24ാം മിനിറ്റില്‍ മൗറെയ്ന്‍ ഫെല്ളെയ്നിയുടെ ഗോളിലൂടെയാണ് ഒപ്പമത്തെിയത്. എന്നാല്‍, 54ാം മിനിറ്റില്‍ ജോഷുവ കിങ് ബേണ്‍മൗത്തിന്‍െറ വിജയംകുറിച്ച ഗോളിനുടമയായി. ഇതിനിടെ, അന്‍േറാണിയോ മാര്‍ഷലിന്‍െറ സുവര്‍ണാവസരം നഷ്ടമായതിന്‍െറ വിലകൂടിയായി യുനൈറ്റഡിന്‍െറ തോല്‍വി. ലീസസ്റ്ററിനോടും വെസ്റ്റ്ഹാമിനോടും സമനില വഴങ്ങിയതിന് പിന്നാലെയാണ് യുനൈറ്റഡിന് ഞെട്ടിപ്പിക്കുന്ന തോല്‍വിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
