ചെന്നൈയിന്‍െറ ഹോം മാച്ച് പുണെയില്‍
text_fields
പുണെ: പ്രളയക്കെടുതികാരണം ചെന്നൈയിന് എഫ്.സിയുടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിഫൈനല്‍ ആദ്യ പാദ മത്സര വേദി പുണെയിലേക്ക് മാറ്റി. 12ന് അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് പുണെ ശിവഛത്രപതി സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. രൂക്ഷമായ പ്രളയക്കെടുതി കാരണം മത്സരം സംഘടിപ്പിക്കാനാവില്ളെന്ന് ബോധ്യമായതോടെയാണ് ഒന്നാം പാദ സെമി വേദി മാറ്റുന്നത്. ഐ.എസ്.എല്‍ സംഘാടകരായ ഐ.എം.ജി -റിലയന്‍സും ചെന്നൈയിന് എഫ്.സി മാനേജ്മെന്റും ചേര്‍ന്നാണ് തീരുമാനമെടുത്തത്. മത്സരവേദി മാറ്റുന്നത് സീസണിലുടനീളം ടീമിന് പിന്തുണയുമായി ഉറച്ചുനിന്ന ആരാധകര്‍ക്ക് തിരിച്ചടിയാവും.തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ചെന്നൈയിന് സെമിയിലത്തെുന്നത്. പ്രഥമ സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിനോടായിരുന്നു മാര്‍കോ മറ്റരാസിയുടെ സംഘം തോറ്റത്. സീസണിലെ ആദ്യ സെമിയില്‍ ഗോവയും ഡല്‍ഹി ഡൈനാമോസും ഏറ്റുമുട്ടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
