പിരിച്ചുവിടല്‍ ഭീഷണിയില്‍ പുണെ എഫ്.സിയും ഭാരത് എഫ്.സിയും
text_fields
ന്യൂഡല്‍ഹി: ഐ ലീഗിലൂടെ രാജ്യത്ത് ഫുട്ബാളിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനുള്ള അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍െറ ശ്രമങ്ങള്‍ക്ക് തിരിച്ചടി സമ്മാനിച്ച് രണ്ടു പ്രമുഖ ക്ളബുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്‍െറ വക്കില്‍. പുണെയില്‍നിന്നുള്ള പുണെ എഫ്.സിയും ഭാരത് എഫ്.സിയുമാണ് പുതിയ സീസണില്‍ പ്രതിസന്ധി നേരിടുന്നത്.
അശോക് പിരമല്‍ ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള പുണെ എഫ്.സി ടീമിന്‍െറ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനുള്ള തയാറെടുപ്പിലാണെന്ന് ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിവിധ പ്രായക്കാര്‍ക്കായുള്ള അക്കാദമി സംവിധാനം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. 2007 ലാണ് ക്ളബ് നിലവില്‍വന്നത്. ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും രാജ്യത്ത് ഏറ്റവുംമികച്ച പ്രഫഷനല്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ക്ളബ് എന്ന് പേരെടുക്കുകയും ചെയ്ത ടീമിനാണ് ഈ ഗതി. ടീമിനായുള്ള നിക്ഷേപം അവസാനിപ്പിക്കാന്‍ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഐ ലീഗ് കാലഘട്ടത്തില്‍ തങ്ങളുടെ നഗരത്തിന്‍െറ പേരിടപ്പെട്ട ആദ്യ ക്ളബുകളിലൊന്നുമാണ് പുണെ. വരുമാന സ്രോതസ്സില്ലാത്തതും സംപ്രേഷണ അവകാശത്തിന്‍െറയും മാര്‍ക്കറ്റിങ് പദ്ധതികളുടെയും അഭാവവും പോലുള്ള കാരണങ്ങളാണ് ടീമിന്‍െറ പിരിച്ചുവിടലിന് അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സീസണില്‍ ലീഗിലത്തെിയ ഭാരത് എഫ്.സി, പുതിയ സീസണിലേക്കുള്ള പദ്ധതിയൊന്നും ആവിഷ്കരിച്ചിട്ടില്ല. ഒരു താരവുമായും ടീം കരാറൊപ്പിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
