'ഭാവിയില്‍ ചിലപ്പോള്‍ മിഡ്ഫീല്‍ഡറായേക്കും'
text_fieldsബാഴ്സലോണ: ടീമിലെ പ്ളേമേക്കര്‍ എന്നനിലയിലെ തന്‍െറ പ്രതിഭക്ക് ഇടിവ് സംഭവിക്കുകയാണെങ്കില്‍ മിഡ്ഫീല്‍ഡിലേക്ക് കളം മാറ്റാനുള്ള സാധ്യത മുന്നിലുണ്ടെന്ന് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ‘ടീമിന് സഹായകമാകുമെങ്കില്‍ ഏത് പൊസിഷനില്‍ കളിക്കാനും തയാറാണ്. ഒരുപാട് കളിക്കാര്‍ തങ്ങളുടെ കരിയറിന്‍െറ അവസാന ഘട്ടത്തില്‍ ഉള്ളിലേക്കിറങ്ങിക്കളിക്കാറുണ്ട്. അങ്ങനെ മിഡ്ഫീല്‍ഡറാകുക എന്നത് എനിക്ക് മുന്നിലുമുള്ള സാധ്യതയാണ്’ -മെസ്സി പറഞ്ഞു. ഇതിനകം മിഡ്ഫീല്‍ഡില്‍ താന്‍ നിരവധി തവണ കളിച്ചിട്ടുള്ളത് അര്‍ജന്‍റീന താരം ചൂണ്ടിക്കാട്ടി. ഫോര്‍വേഡായും മധ്യനിരയില്‍ ഡീപ് ഫോര്‍വേഡായും കളിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് പറഞ്ഞ മെസ്സി, ഏറെ താരങ്ങള്‍ പൊസിഷന്‍ മാറ്റത്തിലൂടെ തങ്ങളുടെ കരിയര്‍ നീട്ടിയിട്ടുള്ള കാര്യവും ഓര്‍മിപ്പിച്ചു. മുന്‍ ബാഴ്സ കോച്ചും നിലവിലെ ബയേണ്‍ മ്യൂണിക് കോച്ചുമായ പെപ് ഗ്വാര്‍ഡിയോളയോട് തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും മുന്‍ ലോകഫുട്ബാളര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
